റിലീസ് ചെയ്ത തിയറ്ററില്‍പ്പോലും ഒരു പോസ്റ്ററില്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്- നടി വിന്‍സി അലോഷ്യസ്

കൊച്ചി: വിന്‍സി അലോഷ്യസ് കേന്ദ്രകഥാപാത്രമായെത്തിയ  'രേഖ' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ വലിയ തിയറ്ററുകളോ ഷോകളോ ഇല്ലാത്തത് ചിത്രം ആളുകള്‍ക്കിടയിലേക്കെത്താന്‍ തടസമായിരിക്കുകയാണെന്ന് പറയുകയാണ് വിന്‍സി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തിയറ്ററുകളില്‍ ഷോകള്‍ ഇല്ലാത്തതിന്റെ നിരാശ വിന്‍സി പങ്കുവെച്ചത്. ഒരു പോസ്റ്റര്‍ പോലുമില്ലാത്ത സിനിമ ഒരുപക്ഷേ രേഖ ആയിരിക്കുമെന്നും റിലീസ് ചെയ്ത തിയറ്ററില്‍ പോലും പോസ്റ്ററില്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'ഞങ്ങളുടെ സിനിമ 'രേഖ', വലിയ തിയറ്ററുകളോ ഷോസ് ഒന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇങ്ങനെയാവും എന്ന് വിചാരിച്ചതല്ല. ഞങ്ങളുടെ സിനിമയോടുളള വിശ്വാസം മാത്രമാണ് ആകെയുളളത്. വല്യ സ്റ്റാര്‍ കാസ്റ്റ് ഒന്നുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങളേ കിട്ടത്തുളളു. ഇനി നിങ്ങളുടെ കയ്യിലാണ്. ഉളള തിയറ്ററുകളില്‍ ഉളള ഷോകള്‍ കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു'- എന്നാണ് വിന്‍സി അലോഷ്യസിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ ബെഞ്ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. ഉണ്ണി ലാലുവാണ് ചിത്രത്തില്‍ വിന്‍സിയുടെ നായകനായി അഭിനയിച്ചത്. കാര്‍ത്തികേയന്‍ സന്താനം നിര്‍മ്മാണം നിര്‍വഹിച്ച ചിത്രത്തില്‍ രഞ്ജി കാങ്കോല്‍, വിഷ്ണു ഗോവിന്ദന്‍, പ്രേമലത തൈനേരി, രാജേഷ് അഴീക്കോടന്‍ പ്രതാപന്‍ കെ എസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 day ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 4 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More