തട്ടിപ്പിനെ ദേശിയത കൊണ്ട് മറയ്ക്കാന്‍ സാധിക്കില്ല; അദാനിയ്ക്ക് മറുപടിയുമായി ഹിൻഡൻബർ​ഗ്

ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ വിമര്‍ശനവുമായി ഹിൻഡൻബർ​ഗ് റിസേര്‍ച്ച്. തട്ടിപ്പിനെ ദേശിയത കൊണ്ട് മറയ്ക്കാന്‍ സാധിക്കില്ലെന്ന് ഹിൻഡൻബർ​ഗ് തുറന്നടിച്ചു. വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ മറ്റുവഴികളിലേക്ക് തിരിച്ചുവിടുകയാണെന്നും ഹിൻഡൻബർ​ഗ് റിസേര്‍ച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ ഇന്ത്യക്കെതിരായ ആക്രമണമാണെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം. ഈ പ്രസ്താവനയോടാണ് ഹിൻഡൻബർ​ഗ് പ്രതികരിച്ചത്. 

'ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് ചെയ്യുന്നതെങ്കിലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശിയതയുടെ മറവില്‍ തട്ടിപ്പിനെ ന്യായികരിക്കാന്‍ ശ്രമിക്കരുത്. ഇന്ത്യയുടെ പുരോഗതിയെയാണ് അദാനി ഗ്രൂപ്പ് തടസപ്പെടുത്തുന്നത്. വിദേശത്തെ സംശയകരമായ രീതിയിലുള്ള നിക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും' ഹിൻഡൻബർ​ഗ് പറഞ്ഞു. 

കഴിഞ്ഞയാഴ്ച ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ 4.17 ലക്ഷം കോടി രൂപയുടെ ഇടിവാണ് അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ ഓഹരികളിലും കൂടിയുണ്ടായത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More