നമ്മുടെയെല്ലാം ചോര ഒന്നാണ്; യാതൊരു വേര്‍തിരിവുകളും ഇല്ല - വിജയ്‌

വിജയ് നായകനായി എത്തുന്ന വാരിസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ ആരാധകരെ കയ്യിലെടുത്ത് ദളപതി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലും തരംഗമാവുകയാണ്. താൻ എന്തുകൊണ്ടാണ് രക്തദാന ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നമ്മുടെ ചോരക്ക് ജാതി - മത - ലിംഗ വര്‍ണ്ണ വ്യത്യാസമില്ല, മനുഷ്യത്വവും മാനവികതയുമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്ന വാക്കുകള്‍ വലിയ ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്. 

വിജയ്‌യുടെ വാക്കുകള്‍:

നമ്മുടെ ചോരക്ക് സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസം ഇല്ല. ജാതി- മത- ലിംഗ വേര്‍തിരിവുകളും ഇല്ല. ബ്ലഡ് ​ഗ്രൂപ്പുകൾ മാത്രം ഒത്തുവന്നാല്‍ മതി. രക്തം നൽകാൻ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയത്. രക്തത്തിന് അതൊന്നും ബാധകമേ അല്ല. ഈയൊരു നല്ല ഗുണമെങ്കിലും നമ്മുടെ രക്തത്തിൽ നിന്നും നമ്മൾ പഠിക്കണം. മനുഷ്യനാണ് നമുക്ക് വലുത്. നാമെല്ലാം ഒന്നാണ്. കുലവും വര്‍ഗ്ഗവും മണ്ണും എല്ലാം ഒന്നാണ്. നമുക്കൊന്നായി വേര്‍തിരിവുകളില്ലാതെ മുന്നോട്ടു പോകാന്‍ കഴിയണമെന്നാണ് എന്റെ ആഗ്രഹം. നിങ്ങളെല്ലാം ഞാന്‍ പറഞ്ഞ കാര്യത്തോട് യോജിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. എല്ലാവര്‍ക്കും എന്‍റെ ഉള്ളംനിറഞ്ഞ അഭിവാദ്യങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 22 hours ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 day ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 3 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More