മോഹന്‍ലാലിന്‍റെ 'എലോണി'ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ നായകനാകുന്ന  എലോണി'ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയില്‍ ഈ വിവരം പങ്കുവെച്ചത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിന്‍റെ മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ എത്തിയ ദിവസമാണ് എലോണിന്‍റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എലോൺ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹൻലാൽ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ടീസറിൽ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുമുണ്ട്. 'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

എലോണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഷാജി കൈലാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഷൂട്ട്‌ ചെയ്ത സിനിമയാണിതെന്നും വേറൊരു മൂഡാണ് ചിത്രത്തിനുള്ളതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ സിനിമ ലാഗ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാളിദാസ് എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം 

Contact the author

Web Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 5 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More