തൊഴിലാളിക്ക് കേരളത്തില്‍ 838 ഉം ഗുജറാത്തില്‍ 296 ഉം രൂപയാണ് ലഭിക്കുന്നത്- തോമസ് ഐസക്‌

കേരളവും ഗുജറാത്തും തന്നെയാണ് വിഷയം. റിസർവ് ബാങ്കിന്റെ സംസ്ഥാനങ്ങൾ സംബന്ധിച്ച സ്ഥിതിവിവര കണക്കുകളുടെ 2021-22-ലെ ഹാൻഡ് ബുക്ക് പ്രസിദ്ധീകരിച്ചു. അതുപ്രകാരം കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2020-21-ൽ 2,05,067 രൂപയാണ്. ഗുജറാത്തിന്‍റെത് കേരളത്തിന്റേതിനേക്കാൾ കുറച്ച് ഉയർന്നതാണ്. 2,12,821 രൂപ. 2021-22-ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2,30,601 രൂപയായി 12.5 ശതമാനം ഉയർന്നു. ഗുജറാത്തിന്റെ കണക്ക് ആയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ് കേരളത്തിന്റെ ഈ വളർച്ചാ നിരക്ക് എന്നതിനാൽ കേരളത്തിന്റെയും ഗുജറാത്തിന്റെയും പ്രതിശീർഷ വരുമാനം ഏതാണ്ട് സമാസമം ആണെന്നു പറയാം. സാമ്പത്തിക വളർച്ചയിൽ കേരളം ഗുജറാത്തിനൊപ്പമാണ്.

കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണ്. ഇതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്. നിർമ്മാണ തൊഴിലാളിക്ക് കേരളത്തിൽ 838 രൂപ ലഭിക്കുമ്പോൾ ഗുജറാത്തിലെ തൊഴിലാളിക്ക് 296 രൂപയാണ് കൂലി. കർഷകത്തൊഴിലാളികൾക്ക് കേരളത്തിൽ 727 രൂപ കൂലി ലഭിക്കുമ്പോൾ ഗുജറാത്തിൽ 220 രൂപയാണ് കൂലി. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ 681 രൂപ കൂലി ലഭിക്കുമ്പോൾ ഗുജറാത്തിൽ അത് 253 രൂപയാണ്. നാട്ടിലുണ്ടാകുന്ന വരുമാനത്തിൽ സാധാരണക്കാർക്ക് കൂടുതൽ ഉയർന്ന വിഹിതം കേരളത്തിൽ ലഭിക്കുന്നു. 2021-22-ൽ ഗുജറാത്തിലെ ചില്ലറ വിലക്കയറ്റം 4.9 ശതമാനം ആയിരിക്കുമ്പോൾ കേരളത്തിലേത് 4 ശതമാനം മാത്രമാണ്.

വരുമാനം കഴിഞ്ഞാൽ ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുന്നത് സർക്കാരിൽ നിന്നു ലഭിക്കുന്ന സേവനങ്ങളും സഹായങ്ങളുമാണ്. ഇവയുടെയും മറ്റു ഘടകങ്ങളുടെയും ആകെ തുക വിവിധ വികസനക്ഷേമ സൂചികകളിൽ കാണാം. 30 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങങ്ങളിൽ ഗുജറാത്തിന്റെ റാങ്ക് നോക്കൂ. 

സ്കൂളിൽ പോയിട്ടുള്ള സ്ത്രീകൾ (19-ാം റാങ്ക്), 18 വയസിനു മുമ്പ് വിവാഹം ചെയ്യുന്ന സ്ത്രീകൾ (20-ാം റാങ്ക്), ശിശുമരണ നിരക്ക് (19-ാം റാങ്ക്), വളർച്ച മുരടിച്ച അതായത് പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികൾ (26-ാം റാങ്ക്), ഉയരത്തിന് അനുസരിച്ചുള്ള തൂക്കമില്ലാത്ത കുട്ടികൾ (29-ാം റാങ്ക്), പ്രായത്തിനനുസരിച്ച് തൂക്കമില്ലാത്ത കുട്ടികൾ (29-ാം റാങ്ക്), ശുചിത്വ സൗകര്യമുള്ള വീടുകൾ (18-ാം റാങ്ക്), മാനവവികസന സൂചിക (16-ാം റാങ്ക്), സ്കൂളിൽ ചേരുന്ന കുട്ടികൾ (21-ാം റാങ്ക്), സ്കൂളിലെ കൊഴിഞ്ഞുപോക്ക് (24-ാം റാങ്ക്), ഹയർ സെക്കണ്ടറി പ്രവേശനം (24-ാം റാങ്ക്) 

ഇങ്ങനെ പോകുന്നു ഗുജറാത്തിന്റെ റാങ്ക്. ഇവ ഓരോന്നിലും കേരളത്തിന് 1-ാം റാങ്കാണ്. ആരും സംശയിക്കേണ്ട മുഴുവൻ കണക്കുകളും നീതി ആയോഗിന്റേതാണ്. ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം. എന്നാൽ ഗുജറാത്തിനൊരു മികവുണ്ട്. വ്യവസായവൽക്കരണത്തിൽ നമ്മളേക്കാൾ വളരെ മുന്നിലാണ്. തൊഴിലില്ലായ്മ നമ്മളേക്കാൾ കുറവാണ്. ഇത് രണ്ടും മറികടക്കാനാണ് നവകേരള പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 4 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 10 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 10 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More