സ്ത്രീ സുരക്ഷയെന്നത് നയംപോലുമല്ലെന്ന് പറയാതെ പറയുന്ന സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുകയാണെന്നും ഇതിനെതിരെ വലിയ ബഹുജനവികാരവും സമര സമ്മര്‍ദ്ദവുമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.
വലിബറൽ നയങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാൻ ലോങ്ങ് മാർച്ചിന്റെ വിജയം. വർഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കും വലിയൊരു താക്കീതാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ന്യായമായ ആവശ്യം ഉന്നയിച്ചതിനാണ് സ്പീക്കര്‍ ഇത്തരത്തില്‍ പെരുമാറിയത്. ശിവന്‍കുട്ടി നിയമസഭക്കകത്ത് കാണിച്ചതൊന്നും ഞങ്ങളാരും ചെയ്തിട്ടില്ല. ഞങ്ങള്‍ കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുകയോ കസേര മറിച്ചിടുകയോ ചെയ്തിട്ടില്ല.
ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷൻ എടുക്കുന്ന ബഹുമാന്യരോട്! മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കേരളത്തിലെ കോൺഗ്രസ്സ്-ബിജെപി നേതൃത്വം വാചാലരാകുന്നത്
ഒരു മാധ്യമം പറഞ്ഞത് ഈ വിവരങ്ങൾ പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ് !
സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.
തൊട്ടടുത്ത് കേരളമുണ്ട് താന്‍ അതില്‍കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുളളു എന്നുമായിരുന്നു കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അമിത് ഷാ പറഞ്ഞത്. ഇതിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
വെളളത്തിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനുവേണ്ടിയുളളതാകും എന്ന മുന്നറിയിപ്പ് അവഗണിക്കേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു
സംസ്ഥാനം സ്വീകരിച്ചു വരുന്ന സാമ്പത്തിക സമീപനത്തിന്റെ ഫലം തെളിയികുന്ന സൂചകങ്ങളാണ് ബജറ്റും സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും എല്ലാം നൽകൂന്നത്. ക്ഷേമവും വികസനവും ഉറപ്പാക്കുകയും
വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് - മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയർത്തണം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിപണിയില്‍ സ്വര്‍ണവിലയില്‍ ഘട്ടം ഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ സ്വര്‍ണ വില 32,880 രൂപയിലെത്തുകയും ചെയ്തു.
സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരിൽ സാക്ഷിയാണ്. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാജമാണന്ന് കളവു പറഞ്ഞവരാണ് പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ ജപ്തി നടത്തുന്നത്. എല്ലാ പാർട്ടികളോടും തുല്ല്യനീതി വേണമെന്നും ലീഗ് നേതാവ് പറഞ്ഞു.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണമെന്നും ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
പരസ്യങ്ങളില്‍ കാണുന്നതുപോലെ ഏതെങ്കിലും ഒരു ബ്രാന്‍ഡ്, വന്‍ പരസ്യവാചകവുമായി പുറത്തിറക്കുന്ന പാഡ് ധരിച്ചതുകൊണ്ട് മാത്രം ആര്‍ത്തവ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കാനും മുതിര്‍ന്നവര്‍ക്ക് നൃത്തം ചെയ്യാനും കഴിയില്ല. ആ ദിവസങ്ങളില്‍ സ്ത്രീകള്‍
പാർടൈം സ്വീപ്പർ തസ്തികകൾ 2009 മുതൽ തന്നെ കരാർ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്. തുടർന്ന് കൊണ്ടു വന്ന കരിയർ പ്രോഗ്രഷൻ സ്കീം എന്ന അധികസമയ ജോലി എന്നതിൽ തൊഴിലാളി വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ടെന്നും ഡി വൈ എഫ് ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആഗോളവത്കരണ, നവഉദാര നടപടികൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്ന കേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഒരുകാലത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ടാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും മുരളീധരന്‍ വ്യക്തമാക്കി
തിരിച്ചു ഒരു കേസും കൊടുത്തിട്ടില്ല. പക്ഷെ ഇത് വെറുതെ വിടില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഷുക്കൂര്‍ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സാഹചര്യത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. 1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്
അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാന്‍സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.
വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്
ബിൽ ചർച്ചയ്‌ക്ക് വരുമെന്ന് മുൻകൂട്ടി അറിവുള്ളപ്പോഴും അവർ പങ്കെടുക്കുന്നില്ല. സംഘപരിവാർ അജൻഡയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാണ് സിനിമ റിലീസ് ചെയ്യുകയെന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.
എൽഡിഎഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ് - എം വി ഗോവിന്ദന്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. യുപിഎ സർക്കാരിന്‍റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദ്ദഫലമായാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. അത് അട്ടിമറിക്കാനാണ് നീക്കം. പദ്ധതിയിൽ വർഷത്തിൽ
പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂര്‍ത്തിയാക്കാനും സിയാല്‍ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്.
കഴിഞ്ഞ മാസം 29- നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. മൊത്തം 245 വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. ഇതിനുപുറമേയാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ കടന്നുകൂടിയത്. എന്നാല്‍ ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത
കളമശേരിയിലെ പൊളിടെക്നിക്കിലെ പൂർവ്വ വിദ്യാർത്ഥിയാണ് എൻറെ അടുത്ത സുഹൃത്ത് ബെന്നി. പ്രീ-ഡിഗ്രി വരെ ഒന്നിച്ചു പഠിച്ചതാണ്. അക്കാലത്ത്
കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണ്. ഇതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്.
പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്താറുണ്ട്. കോണ്‍ഗ്രസിനും യു ഡി എഫിനും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്ക് ഒടുവിലാണ് പതമയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാൽ എല്ലാ ഭാഗങ്ങളുടെയും ഡി എന്‍ എ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഇതിനാലാണ് ഒരു മാസം കാലതാമസം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. ഇന്ന് വൈകീട്ടോടെ പത്മയുടെ സംസ്കാരം നടക്കുമെന്ന് മകൻ സെൽവരാജ് പറഞ്ഞു.
ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തുമെന്നും ഉമ്മന്‍ ചാണ്ടിയോടൊപ്പമുള്ള ബെന്നി ബെഹ്നാന്‍ അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്
കേരളം കടം വാങ്ങരുതെന്ന് പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപയാണ്. ഈവർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന് കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ് കേരളം ഉപയോഗിക്കുന്നത്. അത് നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത്
വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കന്ന ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഗവര്‍ണര്‍ നടത്തുന്ന ഭരണഘടന വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് വിശദീകരിക്കാന്‍ വീടുകളില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖ സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കി. ആർ.എസ്.എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് ലഘുലേഖയിലെ പ്രധാനവിമര്‍ശനം.
പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്. ഈ തുക തിരിച്ചുനല്‍കുന്നത് അന്വേഷണത്തെ തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും' - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം അറുപതായി വര്‍ദ്ധിപ്പിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് ആരോപിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ
എല്‍ദോസ് എല്ലാദിവസം അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എല്‍ദോസിനെതിരായ ബലാത്സംഗകേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ഫോണിലെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയിൽ കോപ്പർ സൾഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് മുൻനിർത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് ഗ്രീഷ്‌മ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്
ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ 8:30ന് ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. തുടരെ തുടരെയുള്ള ആശുപത്രി ആക്രമണങ്ങള്‍
നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാ സംഘങ്ങളെ പോലെ അഴിഞ്ഞാടുന്നു.... തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോര്‍… ലഹരിക്കടത്ത്- ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കള്‍... സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ 1795 പേര്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായത് 3859 സ്ത്രീകള്‍...
സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്. അടുത്തിടെ സംസ്ഥാനത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി മമ്മൂട്ടി സൈക്കിള്‍ സമ്മാനിച്ചിരുന്നു. തീരദേശ പ്രദേശങ്ങള്‍, ആദിവാസി മേഖല, ഗ്രാമങ്ങള്‍
സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സംസ്ഥാനത്തെ ഭരണനിര്‍വ്വഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
നടക്കാത്ത ഒരു വിഷയം ഉന്നയിച്ചുകൊണ്ട് സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുത്. സമരത്തില്‍ നിന്നും പിന്മാറണം. വിഴിഞ്ഞം തുറമുഖം പൂട്ടണമെന്ന ആവശ്യം ഒഴികെ ബാക്കി 6 അവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നോ നാലോ ചര്‍ച്ചകള്‍ നടത്തിയതുമാണ്
സർവ്വമതസഹഭാവം എന്നത് മതനിരാകരണം പോലെ അനായാസമല്ല. അതിനു മതങ്ങളെ അവ പ്രയോഗിക്കപ്പെടുന്ന രീതിയിൽ തന്നെ ബഹുമാനിക്കാൻ തയ്യാറാകണം. ഒപ്പം ആധുനിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രയോഗങ്ങൾ സ്വന്തം മതത്തിൽ നില നിൽക്കുന്നുവെങ്കിൽ അവയെ നിരാകരിക്കുന്ന സമീപനം സ്വീകരിക്കുകയും വേണം.
ധനമന്ത്രിയോടുളള പ്രീതി നഷ്ടമായെന്നും കെ എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കിയത്.
വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. ഇതിനുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമോയെന്ന് അന്വേഷണ സംഘം നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്.
ഗവര്‍ണര്‍ പേര് എടുത്ത് വിമര്‍ശിച്ചതിനെയൊന്നും വലിയ കാര്യമായി പരിഗണിക്കുന്നില്ല. രാഷ്ട്രീയ ജീവിതത്തില്‍ കുറെയധികം ആളുകള്‍ ഇങ്ങനെ പേര് എടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. 35കൊല്ലമായി പൊതുപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ്. നമ്മുക്ക് നമ്മുടെ കര്‍മ്മം ചെയ്യാന്‍ സാധിക്കുകയെന്നതാണ് പ്രധാനകാര്യം.
ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളത്? നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു സ്ഥാനാരോഹണം നടത്തിയതും കേരളം കണ്ടു.
പതിവുരീതിയില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്ന വിവരം തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളാ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള
'വിസിമാരോട് രാജി ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍ എസ് എസുകാരെ വിസിയാക്കാനുള്ള നീക്കം ഇടതുപക്ഷ സര്‍ക്കാര്‍ തടയും. നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാലും പരനാറിയാകും. അതുകൊണ്ടാണ് ഗവര്‍ണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പുതിയ ചുമതകള്‍ നല്‍കാത്തത്' - എം വി ജയരാജന്‍ പറഞ്ഞു.
സർവകകാലാശാലകളെ വരുതിയിലാക്കി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും ചരിത്രത്തെ തിരുത്തിയെഴുതാനും സംഘപരിവാർ നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാണിത്. ഈ ഫാസിസ്റ്റ് സമീപനത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കേണ്ടതുണ്ട്.
യുവാക്കളിലും വളർത്തിക്കൊണ്ടുവന്ന് മാത്രമേ ഈ വിപത്തിനെ അതിജീവിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ കേരള സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഈ മാസം 13-നാണ് മോഷണം നടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മരുമകള്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകള്‍ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് 8 പേരെ പുതിയതായി തെരഞ്ഞെടുത്തു. മന്ത്രിമാരായ കെ. രാജന്‍, ജി. ആര്‍. അനില്‍, പി. പ്രസാദ്, ജെ ചിഞ്ചുറാണി, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പി. പി. സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍
ഈ മാസം പത്താം തിയതിയാണ് കേരളത്തെ നടുക്കിയ ഇരട്ട നരബലിക്കേസില്‍ ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ
നരബലിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കാലടിയില്‍ നിന്നും തിരുവല്ലയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഭഗവല്‍ സിങിന്‍റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ ഡി എന്‍ എയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശേഖരിച്ചു.
എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ പല കഷ്ണങ്ങളായി തിരുവല്ലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ടൂറിസ്റ്റ് ബസുകളില്‍ അമിതമായി ലൈറ്റുകള്‍ ഉപയോഗിച്ച് അലങ്കരിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. ഇത്രയും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍കോഡുണ്ട്. അത് പാലിക്കണം. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ക്കും കളര്‍കോഡ് ബാധകമാണെന്നും കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് വിദ്യാലയ ക്യാമ്പസുകളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. വാഹന പരിശോധനയിലെ വീഴ്ചയില്‍ ഹൈക്കോടതി കേരളാ പോലീസിനേയും വിമര്‍ശിച്ചു.
വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അകടത്തിന്‍റെ കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടന്ന് നിര്‍ത്തിയതല്ലെന്ന് ആര്‍ ടി ഒയുടെ റിപ്പോര്‍ട്ടിലും പറയുന്നു. അപകടസമയത്ത് കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിർത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി
വിശദീകരണം ശുദ്ധഅസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിമാരുടെ യാത്രക്ക് എത്രരൂപ ചെലവഴിച്ചുവെന്ന് സിപിഎം കണക്ക് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഈ മാസം 4-നാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടത്. പതിമൂന്നാം തിയതിയാണ് യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാവുക.
വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ മന്ത്രി ആന്റണി രാജുവിന് കൈമാറി. 18 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം, എന്നിവ വിശകലനം ചെയ്ത റിപ്പോര്‍ട്ടാണ് മന്ത്രിക്ക് കൈമാറിയിരിക്കുന്നത്. അപകടത്തിന്‍റെ ഡിജിറ്റല്‍ പുനരാവിഷ്കാരവും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. മരണപ്പെട്ട 9 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്.
ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം ശ്രമിക്കുന്നത് ദേശിയ വിഷയങ്ങളില്‍ അധികം ഇടപെടാതിരിക്കുകയെന്നതാണ്. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളില്‍ അതിമാവേശവും കാണിക്കാറുണ്ട്. ഇത് കേരളത്തിലെ മാധ്യമസ്വാതന്ത്ര്യമാണ് എടുത്ത് കാണിക്കുന്നത്. ഭരണകൂടത്തെ കോര്‍പ്പറേറ്റ് മനുവാദി ഹിന്ദുത്വ സഖ്യമാണ് നയിക്കുന്നത്. ഇവരുടെ കീഴിലാണ് ഭൂരിഭാഗം മാധ്യമങ്ങളും.
നോര്‍വേ സന്ദര്‍ശനത്തിനുശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോകുക. ഈ യാത്രയില്‍ ആരോഗ്യമന്ത്രിയും പങ്കെടുക്കും. വെയ്ല്‍സിലെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കുകയാണ് ഈ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോകകേരളസഭയുടെ പ്രാദേശിക യോഗം
മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണം. പ്രതികളുടെ ശബ്ദപരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി
അടുത്ത മാസം അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങുമെന്ന് ആരും കരുതേണ്ടന്നും മന്ത്രി വ്യക്തമാക്കി.
എന്‍ ഐ എ അടക്കമുളള കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപ
എ കെ ജി സെന്‍റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ 4 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതിയെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ജിതിന്‍റെ ജാമ്യാപേക്ഷ കോടതി സെപ്റ്റംബര്‍ 27- ന് പരിഗണിക്കും
എസ്.ഡി.പി.ഐ എന്ന കവചം ഉപയോഗിച്ച് നാടെങ്ങും തീവ്രവാദ പ്രവര്‍ത്തനമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലാണ് എന്‍ ഐ എ ഒരേ സമയം റെയ്ഡ് നടത്തിയത്. ദേശിയ നേതാക്കളെയടക്കം106 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. എന്‍ ഐ എയുടെ നീക്കം സംസ്ഥാന സര്‍ക്കാരുകള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദ്ദീന്‍ എളമരം എന്നിവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. റെയ്ഡിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് എന്‍ ഐ എ പരിശോധന ആരംഭിച്ചത്.
സംഭവം വിവാദമായതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദ്ദേശപ്രകാരം അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകളായിരുന്നു ഇന്നലെ ചുമത്തിയത്. സംഭവത്തിൽ നാല് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നുവെന്ന് ബിജു പ്രഭാകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയും നിയമവും പരിരക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു.
രാത്രിയിൽ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ലക്റ്ററുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികർ ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൽ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നായ്ക്കൾ ഇവിടെ ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. നമുക്കതിൽ നാണക്കേടും വേദയുമെല്ലാമുണ്ട്. ആ റിപ്പബ്ലിക് അഴിച്ചുപണിത് നമുക്ക് റോഡിലൂടെ നടക്കണം. കൊവിഡ് കാലം കഴിഞ്ഞ് മുണ്ടും മടക്കിക്കുത്തി റോഡിലൂടെ നടക്കാനും ചായക്കടയിൽ കയറി ചായ കുടിക്കാനുമെല്ലാം
കഴിഞ്ഞ ദിവസമാണ് സമീര്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ തോക്കുമായി കൂട്ടുപോയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സ്വമേധയായാണ് കേസ് എടുത്തത്. എന്നാല്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് കുട്ടികള്‍ക്കൊപ്പം
ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരെയെ കൊലപ്പെടുത്തി പ്രതികള്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്‍റെ പുതിയ നീക്കം. കേരള അതിർത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡയിലാണ് കൊലപാതകം നടന്നത്
അതേസമയം, ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഈ മാസം 9-നാണ് (ഓണപിറ്റേന്ന്) അരുവിയോട് കവലയില്‍ വെച്ചാണ് അപകടം നടന്നത്. അജിന് മുന്നില്‍ കടന്നുപോയ ബൈക്കിനു നേയാണ് നായ വട്ടം ചാടിയത്. നായയെ തട്ടി മറിഞ്ഞുവീണ ബൈക്കിലേക്ക് അജിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരണപ്പെട്ട അജിന്‍ മൂവേരിക്കര റോഡരികത്തു വീട്ടില്‍ ശോഭയുടെ മകനാണ്. നീതുവാണ് ഭാര്യ. മകള്‍ യുവാന.
എന്റെ നാട്ടില്‍നിന്ന് ഒരാള്‍ മന്ത്രിയായതില്‍ വളരെയധികം സന്തോഷമുണ്ട്. നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എം എല്‍ എ ആയതിനുശേഷം എം ബി രാജേഷിനെ മൂന്നുനാലുതവണ നേരില്‍ കണ്ടിരുന്നു.
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും
ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിക്ക് താക്കീത് നല്‍കുകിയത്.
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം
ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് മുന്നിലെ മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നിരിക്കുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കൊല്ലം എസ്.എൻ. സ്കൂളില്‍ വെച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5. 20വരെ പരീക്ഷ നടത്തുക. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബെെലിൽ പകർത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബെെൽ കെെവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അതിന് സാധിച്ചില്ല.
സ്കൂളുകളില്‍ സഹപഠനം തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ട് പോകില്ല. സ്കൂളുകള്‍ മികസ്ഡ് ആക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഗവർണർ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചതെന്നും 'പദവിയുടെ അന്തസ് കളഞ്ഞു ഗവര്‍ണര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഈ സമയം ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകുമെന്ന് തോന്നിയപ്പോഴാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ
സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി ലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിവാദം സജീവമായത്. എം കെ മുനീര്‍ എം എല്‍ എയാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. ഒരു പുരുഷന്‍ മറ്റൊരു
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 20 സീറ്റില്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും എല്‍ ഡി എഫിന് മികച്ച വിജയമാണ് നേടാന്‍ കഴിഞ്ഞത്. ഈ നേട്ടം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും
ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇ ഡിയുടെ ഉദ്ദേശം എല്ലാവര്‍ക്കുമറിയം. നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് തുക കൊടുക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ചിറകിനുളളില്‍ വെച്ച് വളര്‍ത്തുന്ന മക്കളാണ് പറക്കമുറ്റുംമുന്നേ ഇതിനെല്ലാം മുതിരുന്നതെന്നും എന്റെ കുട്ടി ഇതൊന്നും ചെയ്യില്ലെന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമൊക്കെ കാറ്റില്‍പറത്തിയാണ് പ്രതിദിനം ഓരോ കഥകള്‍ പുറത്തുവരുന്നതെന്നും ഷിംന അസീസ് പറയുന്നു. 'മ
'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തിലാണ് സ്വ ഡയമണ്ട് മോതിരത്തിന് ലഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ലൈഫ് സ്റ്റൈൽ ആക്സസറി ഡിസൈനിൽ പോസ്റ്റ് ഗ്രാജ്വെഷൻ നേടിയ കോഴിക്കോട് സ്വദേശിനി റിജിഷ ടി വിയാണ് മോതിരം രൂപകല്‍പ്പന ചെയ്തത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ 90 -ലധികം ദിവസങ്ങളാണ് വേണ്ടി വന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ 11.30ന് തുറക്കും. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്നാടിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡാമിന്‍റെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നിടങ്ങളില്‍ കരിങ്കൊടിയുമായി നിന്നവരെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വഴിയില്‍ ചായ കുടിച്ചുനിന്നവരെയും ഖദര്‍ ധരിച്ചുനിന്നവരെയും പൊലീസ് പിടിച്ചു കൊണ്ടുപോവുകയാണ്.
ആദ്യ രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തിന്‍റെ സ്രവം എന്നിവ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ പരിശോധനാഫലമാണ് ഇന്ന് പുറത്തുവന്നത്.
അതേസമയം, നേരത്തെ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. 16വര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് കോടതി ഫയലുകള്‍ വിളിപ്പിച്ചത്. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്
സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് നിഗമനം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും സിവികിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും
കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ പറഞ്ഞത്. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിച്ച് വേണം പ്രതികരണം നടത്താനെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ എങ്ങനെയാണ് മരണപ്പെടുന്നതെന്ന് വ്യക്തമായി പറയാന്‍ ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ല. മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ അപര്യാപ്തതയാണോ ആളുകള്‍ മരണപ്പെടുന്നതിന് പിന്നിലെ കാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്
വിദ്യാര്‍ത്ഥികളെ ആക്രമിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന ആരോപണം പൊലീസിന് മേല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980-ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ,
കേസില്‍ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്. തുടരന്വേഷണത്തില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് പൊലീസ് നിയമോപദേശം തേടി. നീറ്റ് പരീക്ഷാവിവാദത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം. നീറ്റ് പരീക്ഷാ വിവാദത്തില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
നീറ്റ് പരീക്ഷാ വിവാദത്തില്‍ അറസ്റ്റിലായ അഞ്ച് പേരും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാർത്ഥിനികളെ പരിശോധിച്ച സ്ത്രീക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിൽ, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന കേരളം ഏറ്റവും സുന്ദരമായ സ്ഥലമാണെന്നും കടല്‍ത്തീരങ്ങളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണ് കേരളമെന്നും ടൈം മാഗസിന്‍ പറയുന്നു.
പുതുക്കിയ പട്ടിക ഇന്ന് ഹെെക്കമാൻഡിന് സമർപ്പിക്കും. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി. കെ പി സി സി ആദ്യം തയ്യാറാക്കിയ പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും
ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമാണെന്ന് അതിജീവിതയുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. പ്രതിയെ സംരക്ഷിക്കുന്നതിന് ആദ്യം മുതല്‍ തന്നെ മുന്‍ ഡി.ജി.പി. ശ്രമിച്ചിരുന്നെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യമെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത പറഞ്ഞു.
പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു
കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. അവരെന്തുകൊണ്ടാണ് ആ ഏജന്‍സികളെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാത്തത്
ടി. ശിവദാസ മേനോന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ശിവദാസ മേനോന്‍റെ വിയോഗം കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മേഖലക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഘടനാ രംഗത്തും രാഷ്ട്രീയ രംഗത്തും തന്‍റെതായ വ്യക്തി മുദ്രപതിപ്പിച്ച ശിവദാസ മേനോന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരുന്നു.
ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2994 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്നലെ സ്ഥിരീകരിച്ചത്.
കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ ഗാര്‍ഹിക
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ട് ദിവസമായി സ്വപ്ന സുരേഷിനെ 12 മണിക്കൂറാണ് ഇ ഡി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളെ സംബന്ധിച്ചാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ നല്‍കിയ ഹര്‍ജി കസ്റ്റംസ് എതിര്‍ത്തു
നേരത്തേ പൊലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്താന്‍ 11,025 രൂപയായിരുന്നത് ഇനി മുതൽ പ്രതിദിനം 33,100 രൂപയാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ (ഓരോ നാലു മണിക്കൂറിനും) പകല്‍ 3795 രൂപയും രാത്രി 4750 രൂപയുമാണ് പുതിയ നിരക്ക്. പൊലീസ് നായയുടെ സേവനത്തിന് 6950 രൂപയാണ് പ്രതിദിന ഫീസ്. പൊലീസിന്‍റെ മൈക്ക് ലൈസന്‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി. വയര്‍ലെസ് സെറ്റ് ഉപയോഗത്തിന് 2315 രൂപയും നല്‍കണം.