കാത്തിരിപ്പുകൾക്ക് വിരാമം; ജോക്കര്‍ രണ്ടാം ഭാ​ഗം റിലീസ് പ്രഖ്യാപിച്ചു

2019-ൽ തിയറ്ററുകളിൽ എത്തി ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ വലിയ ചര്‍ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്‍ (Joker). ആ​ഗോള ബോക്സ് ഓഫീസുകളിൽ‌ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരമാണ് പുറത്തുവരുന്നത്. 

'ജോക്കർ: ഫോളി എ ഡ്യൂക്സ്' (Joker: Follie a Deux) എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം  2024-ൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ആ വർഷം ഒക്ടോബർ നാലാം തീയതിയാകും റിലീസ് എന്നാണ് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഭാഗം പുറത്തിറങ്ങി അഞ്ച് വർഷം തികയുന്ന വേളയിലാണ് രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോക്കറിന്‍റെ സംവിധായകന്‍ ടോഡ് ഫിലി‍പ്‍സും നിര്‍മ്മാതാവ് ബ്രാഡ്‍ലി കൂപ്പറും തന്നെയാവും പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലും. വാക്കീന്‍ ഫിനിക്സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്‍കര്‍ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. 

‘ഫോളി എ ഡ്യൂക്‌സ്’ എന്നതിന്റെ അര്‍ത്ഥം 'ഡില്യൂഷണല്‍ ഡിസോഡര്‍' എന്നാണ്. ഇത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജോക്കറിന്റെ ക്രൈം പാര്‍ട്ടണറായ ഹാര്‍ലി ക്വീന്‍ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ആ വാര്‍ത്ത ഇതുവരെ ശെരിവച്ചിട്ടില്ല. 

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 days ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 3 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 5 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More