എനിക്ക് രാജ്യസ്‌നേഹമില്ലെന്ന് ചിലര്‍ കരുതുന്നത് വേദനിപ്പിക്കുന്നു, സിനിമ ബഹിഷ്‌കരിക്കരുത്- ആമിര്‍ ഖാന്‍

മുംബൈ: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആമിര്‍ ഖാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ലാല്‍ സിംഗ് ചദ്ദ റിലീസിന് തയാറെടുക്കുകയാണ്. അതിനിടെ ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആമിര്‍ ഖാനും ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കരീനാ കപൂറും നേരത്തെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രം ബഹിഷ്‌കരിക്കണമെന്നുളള ആഹ്വാനം. 'ബോയ്‌കോട്ട് ലാല്‍ സിംഗ് ചദ്ദ' എന്ന ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍. 

ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുളള ക്യാംപെയ്ന്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്. ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് എന്നാണ് ഇത്തരത്തില്‍ ക്യാംപെയ്ന്‍ ചെയ്യുന്നവര്‍ വിശ്വസിക്കുന്നത്. പക്ഷേ അതൊരിക്കലും സത്യമല്ല. എനിക്ക് എന്റെ രാജ്യത്തോട് ഇഷ്ടമില്ല എന്ന് ചിലര്‍ക്ക് തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്. സത്യമതല്ല എന്നിരിക്കെ എന്റെ ചിത്രം ആരും ബഹിഷ്‌കരിക്കരുത്. ദയവായി ലാല്‍ സിംഗ് ചദ്ദ  എല്ലാവരും കാണണം. ചിത്രം കാണുന്നതിനുമുന്‍പേ തന്നെ വിലയിരുത്തരുത്'-എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിന്ദു മതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിര്‍ ഖാന്റെ സിനിമ ബഹിഷ്‌കരിക്കണം, രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുത്, ഇന്ത്യയില്‍ സുരക്ഷിതരായി തോന്നുന്നില്ലെന്ന് ആമിറിന്റെ ഭാര്യ പറഞ്ഞു. പിന്നെന്തിനാണ് അവരുടെ സിനിമ ഇവിടെ റിലീസ് ചെയ്യുന്നത് എന്നിങ്ങനെയാണ് ആമിറിനെതിരായ വിമര്‍ശനങ്ങളും പ്രചാരണങ്ങളും. ആമിര്‍ ഖാന്‍ പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാണ് തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം. അദ്രൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ലാല്‍ സിംഗ് ചദ്ദ ഓഗസ്റ്റ് 11-നാണ് റിലീസ് ചെയ്യുന്നത്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടോം ഹാങ്ക്‌സ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ചദ്ദ.

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 2 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 4 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More