ശ്രീദേവിയുമായി ജാന്‍വിയെ താരതമ്യം ചെയ്യരുത്, അവള്‍ കുട്ടിയല്ലേ- ദീപക് ഡോബ്രിയാല്‍

മുംബൈ: നടി ശ്രീദേവിയുടെ മകളായതിനാല്‍ ജാന്‍വി കപൂറിന് വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടിവരുന്നതെന്ന് നടന്‍ ദീപക് ഡോബ്രിയാല്‍. ശ്രീദേവിയുമായാണ് മിക്കപ്പോഴും പ്രേക്ഷകര്‍ ജാന്‍വിയുടെ പ്രകടനത്തെ താരതമ്യം ചെയ്യുന്നതെന്നും അവരുടെ പ്രായംപോലും കണക്കിലെടുക്കുന്നില്ലെന്നും ദീപക് ഡോബ്രിയാല്‍ കുറ്റപ്പെടുത്തി. ജാന്‍വി കപൂര്‍ നായികയായെത്തുന്ന 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളാണ് ദീപക് ഡോബ്രിയാല്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപക്കിന്റെ തുറന്നുപറച്ചില്‍.

'ജാന്‍വി ശ്രീദേവിയുടെ മകളാണ്. അതുകൊണ്ടുതന്നെ അവള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദങ്ങളുണ്ട്. ജാന്‍വി ചെറുപ്പമാണ്. എന്നിട്ടും ആളുകള്‍ അവളെ വെറുതെ വിടുന്നില്ല. അവളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രം അവളുടെ കഴിവിനെ വിലയിരുത്തുക എന്നത് പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടാണ്. അവരെപ്പോഴും ജാന്‍വിയെ അമ്മ ശ്രീദേവിയുമായി താരതമ്യം ചെയ്തുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ അവള്‍ക്ക് ജോലിയോടുളള ആത്മാര്‍ത്ഥത, അഭിനയത്തോടുളള അഭിനിവേശം, പുതിയ കാര്യങ്ങള്‍ പഠിക്കാനുളള ജിജ്ഞാസ, റിസ്‌ക് എടുക്കാനുളള മനോധൈര്യം ഇതെല്ലാം എന്നെ അത്ഭുതപ്പെടുത്തിയ വിഷയങ്ങളാണ്'-ദീപക് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നയന്‍താര ചിത്രം കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. സിദ്ധാര്‍ത്ഥ് സെന്‍ഗുപ്ത സംവിധാനം ചെയ്ത ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പുറത്തിറങ്ങിയത്. മിതാ വസിഷ്ട്, നീരജ് സൂദ്, നിഷാന്ത് സിംഗ്, സഹില്‍ മേഹ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിലി എന്ന ചിത്രമാണ് ജാന്‍വിയുടേതായി ഇനി പുറത്തിറങ്ങാനുളളത്. അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തിയ മലയാളം ചിത്രം ഹെലന്റെ റീമേക്കാണ് മിലി.

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 days ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 3 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 5 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More