കപട സദാചാരവാദികൾ ഇരിപ്പിടങ്ങൾ തകർത്തത് പ്രതിഷേധാർഹം; പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍- ഡി വൈ എഫ് ഐ

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം സി ഇ ടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ. കോളേജിന് മുന്നിലുള്ള വെയ്റ്റിങ് ഷെഡ് വെട്ടിപ്പൊളിച്ചത് പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ സമൂഹത്തിൽ ലിംഗനീതി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗനീതിയെ അംഗീകരിക്കാത്തവരും പഴഞ്ചൻസദാചാര സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കുന്നവരും സമൂഹത്തിന് അപകടമാണ്. ആൺ ബോധനങ്ങളുടെ കപട സദാചാര സങ്കൽപ്പനങ്ങളിൽ നിന്ന് പുതിയ സാമൂഹിക വിചിന്തനങ്ങളിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നത് ഇത്തരക്കാർ തിരിച്ചറിയണം. അതിനോട് പരിഹാസ രൂപേണ പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു - ഡി വൈ എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

തിരുവനന്തപുരത്തെ സി ഇ റ്റി കോളേജ് ക്യാമ്പസിനു മുന്നിലുള്ള വെയ്റ്റിംഗ് ഷെഡിൽ  വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അടുത്തടുത്ത്  ഇരിക്കുന്നതിൽ അസ്വസ്ഥരായ ചില കപടസദാചാരവാദികൾ ഇരിപ്പിടങ്ങൾ തകർത്തതും വെട്ടിപ്പൊളിച്ചതും പ്രതിഷേധാർഹമാണ്. എല്ലാ ദിവസവും നൂറുകണക്കിന്  വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും പ്രയോജനപ്പെടുത്തുന്ന വെയ്റ്റിംഗ് ഷെഡാണിത്. ജനാധിപത്യ സമൂഹത്തിൽ ലിംഗനീതി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗനീതിയെ അംഗീകരിക്കാത്തവരും പഴഞ്ചൻസദാചാര സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കുന്നവരും സമൂഹത്തിന് അപകടമാണ്.

പുരുഷാധിപത്യബോധത്തിൽ നിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ്. ആൺ ബോധനങ്ങളുടെ കപട സദാചാര സങ്കൽപ്പനങ്ങളിൽ നിന്ന് പുതിയ സാമൂഹിക വിചിന്തനങ്ങളിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നത് ഇത്തരക്കാർ തിരിച്ചറിയണം. അതിനോട് പരിഹാസ രൂപേണ പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. സദാചാര സംരക്ഷണത്തിന്റെ മറവിൽ സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ എതിർക്കുന്നത് അംഗീകരിക്കില്ലന്നും ഡി വൈ എഫ് ഐ  സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്ഥാവിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 20 hours ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 1 day ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 2 days ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More