'തോക്കും കല്ലുകളും കരുതിവെയ്ക്കണം'- വിവാദ ആഹ്വാനവുമായി ബിജെപി എം എല്‍ എ

ലഖ്നൌ: അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസംഗവുമായി ബിജെപി എം.എല്‍. എ. വിക്രം സൈനി. നിങ്ങളുടെ കൈയ്യിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും തോക്കുകളും കല്ലുകളും കരുതിവെക്കണമെന്നാണ് വിക്രം സൈനി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബല്യാനെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വിക്രം സൈനിയേയും ആദരിക്കുന്ന ചടങ്ങലിലാണ് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഗതൗലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് വിക്രം സൈനി. 

'നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ എപ്പോഴും തോക്കും കല്ലുകളും കരുതിവെയ്ക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും. അതുകൊണ്ട് തന്നെ നമ്മള്‍ എപ്പോഴും സജ്ജരായിരിക്കണം. പൊലീസിന് എപ്പോഴും സംരക്ഷണം നല്‍കാന്‍ സാധിച്ചെന്ന് വരില്ല. പൊലീസ് എത്തുമ്പോഴേക്കും നിങ്ങളുടെ വീടിനും കടകള്‍ക്കും അവര്‍ തീയിടും'- വിക്രം സൈനി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിക്രം സൈനിന്‍റെ പ്രസംഗം തടയാന്‍ വേദിയിരുന്ന നേതാക്കള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. ഞാൻ ഇന്ന് സംസാരിക്കട്ടെ. ഇത് പത്രത്തിൽ അച്ചടിക്കുകയോ ടിവിയിൽ കാണിക്കുകയോ ചെയ്യുക. 5 വർഷത്തേക്ക് എന്നെ നീക്കം ചെയ്യാൻ ആർക്കും കഴിയില്ലെന്നും വിക്രം സൈനി കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

Web Desk 47 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More