കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല; 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. 110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വൈറസിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗബ്രിയേസസ് പറഞ്ഞു. ഒമൈക്രോണിന്റെ വകഭേദങ്ങളായ BA.4, BA.5, എന്നിവ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായി. ഈ മഹാമാരിക്ക് മാറ്റംവരുന്നുണ്ട്. പക്ഷേ അത് അവസാനിച്ചിട്ടില്ല. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറയുന്നതും വൈറസിന്റെ ജനിതക ഘടന പരിശോധന കുറയുന്നതും കൊവിഡ് കേസുകള്‍ ട്രാക്ക് ചെയ്യുന്നതിന് തടസമാവുന്നുണ്ട്. അതുകൊണ്ടുതന്നെ ഒമൈക്രോണ്‍ ട്രാക്ക് ചെയ്യാനും ഒമൈക്രോണിന്റെ പുതിയ  വേരിയന്റുകള്‍ കണ്ടെത്താനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്'- ഡബ്ല്യു എച്ച് ഒ മേധാവി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,506 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 30 പേര്‍ രോഗബാധ മൂലം മരിച്ചു. 11.574 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,602 ആയി ഉയര്‍ന്നു. കേരളത്തിലും കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണുണ്ടാവുന്നത്. കഴിഞ്ഞ ദിവസം 4459 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങളുളളവര്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. വാക്‌സിനേഷന്‍ സ്വീകരിച്ചവരാണോ എന്ന് പരിശോധിക്കുക. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യമേര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More