ഡല്‍ഹിയിലെ മുഹമ്മദ്പൂര്‍ 'മാധവപുര'മാക്കി ബിജെപി

ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മുഹമ്മദ്പൂര്‍ ഗ്രാമത്തെ ഇനിമുതല്‍ മാധവപുരം എന്ന് വിളിക്കുമെന്ന് ബിജെപി. 'മാധവപുരം ഗ്രാമം നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന ബോര്‍ഡ് ഗ്രാമത്തില്‍ സ്ഥാപിച്ചാണ് ബിജെപി പേരുമാറ്റം പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയും പ്രാദേശിക ബിജെപി നേതാക്കളും ചേര്‍ന്നാണ് ബോര്‍ഡ് ഗ്രാമത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചത്. 

'ഇനിമുതല്‍ മുഹമ്മദ്പൂര്‍ ഗ്രാമം മാധവപുരം എന്നറിയപ്പെടും. പേരുമാറ്റാനുളള നിര്‍ദേശം നഗരസഭ അംഗീകരിച്ചതോടെ പേര് മാറ്റനടപടികള്‍ പൂര്‍ത്തിയായി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞു. ഇനിയും ഇവിടെ അടിമത്തത്തിന്റെ ഒരു പ്രതീകവും ഡല്‍ഹി നഗരത്തിന്റെ ഭാഗമായി തുടരുന്നത് അംഗീകരിക്കാനാവില്ല. പ്രദേശവാസികള്‍ അതാഗ്രഹിക്കുന്നില്ല'- ആദേശ് ഗുപ്ത പറഞ്ഞു. പേരുമാറ്റം വേണമെന്ന് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയോട് നിരവധി തവണ ബിജെപി ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് അംഗീകരിക്കുകയോ വിഷയത്തില്‍ യാതൊരുവിധ നടപടികള്‍ കൈക്കൊളളുകയോ ചെയ്തില്ലെന്നും ആദേശ് ഗുപ്ത പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബീഗംപൂര്‍, ഷെയ്ക്ക് സാറായ് തുടങ്ങി നിരവധി ഗ്രാമങ്ങളില്‍ നിന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുളള അപേക്ഷകള്‍ പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും അതിനായുളള നടപടികള്‍ എടുത്തുതുടങ്ങിയെന്നും ആദേശ് ഗുപ്ത കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഹമ്മദ്പൂരിന്റെ പേര് മാറ്റണമെന്ന നഗരസഭയുടെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാന നാമകരണ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍മാത്രമേ റോഡുകളുടെയും ഗ്രാമങ്ങളുടെയും പേര് മാറ്റാന്‍ സാധിക്കുകയുളളു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More