പണ്ട് ചിരട്ട ഉരയ്ക്കുന്ന ശബ്ദമെന്ന് പറഞ്ഞു കളിയാക്കിയവര്‍ ഇന്ന് കെജിഎഫ് കണ്ട് കയ്യടിക്കുന്നു- ലെന

ഭാഷാ ഭേദമന്യേ കോളീവുഡിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച കെജിഎഫിന്‍റെ രണ്ടാം ഭാഗവും സ്‍ക്രീനില്‍ തീ പടര്‍ത്തി മുന്നേറുകയാണ്. ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന ടോളിവുഡിന് പിന്നാലെ കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുക്കാൻ  'കെജിഎഫി'നായി. ചിത്രത്തിൽ ഏറെ കയ്യടി നേടിയ കഥാപാത്രമാണ് രവീണ ടണ്ടണ്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്. രവീണയ്ക്ക് മലയാളത്തിൽ ശബ്ദം നൽകിയത് നടി ലെനയാണ്. എന്നാല്‍ പണ്ട് തന്‍റെ ശബ്ദം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞു കളിയാക്കിയവരെ സ്മരിക്കുകയാണ് ലെന.

'പണ്ട് ഈ ശബ്ദത്തെയാണ് എല്ലാവരും കളിയാക്കിയത്, പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദം എന്ന് പറഞ്ഞു. രണ്ടാം ഭാവത്തിൽ ഞാൻ ഫാൾസ് വോയ്‌സിലാണ് ഡബ്ബ് ചെയ്തത്. അന്ന് നായികയ്ക്ക് കിളിനാദം വേണമല്ലോ. എന്റെ വോയിസ് കേൾക്കുമ്പോൾ ആളുകൾ എന്ത് ശബ്ദമാണ് എന്ന് ചോദിച്ചിട്ടുണ്ട്. അവിടെ നിന്ന് കെജിഎഫ് പോലൊരു സിനിമയിൽ ശബ്ദ സാന്നിധ്യമായി പങ്കെടുക്കാൻ കഴിഞ്ഞു എന്നത് വലിയൊരു ക്രെഡിറ്റാണ് എനിക്ക്' എന്ന് ലെന പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക   

സിനിമ കണ്ട ശേഷം പലരും ലെനയെ സ്‌ക്രീനിൽ കണ്ടപോലെ തോന്നി എന്ന് പറഞ്ഞതായും നടി പറഞ്ഞു. എന്നോട് നിരവധിപ്പേർ പറഞ്ഞു ലെനയെ കാണുന്ന ഫീൽ വരെയായി എന്ന്. ഞാൻ തിയേറ്ററിൽ ആവേശത്തോടെയാണ് സിനിമ കണ്ടു തീർത്തത്. കെജിഎഫ് 2 ശരിക്കും ഒരു ബ്രില്ലിയൻറ് സിനിമയാണ്. ശബ്ദത്തിലൂടെയാണെങ്കിലും ആ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു ഭാഗ്യമാണെന്നും ലെന പറയുന്നു.

പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ കെ ജി എഫ്  ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ്‌ കെ ഫി എഫ് 2 നിര്‍മ്മിച്ചിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 20 hours ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 day ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 3 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More