രാജ്യസഭയില്‍ ജസ്റ്റിസ് ഗൊഗോയിയുടെ ഹാജര്‍നില വെറും 10%; വരുന്നതും പോകുന്നതും തന്റെ ഇഷ്ടമെന്ന് ഗൊഗോയ്

ഡല്‍ഹി: രാജ്യസഭയിലെ ഹാജര്‍ കുറവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 'താന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചല്ല രാജ്യസഭയില്‍ നില്‍ക്കുന്നത്. താനൊരു നോമിനേറ്റഡ്‌ അംഗമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യസഭയില്‍ പോകേണ്ടതുള്ളുവെന്നും ഗൊഗോയ് പറഞ്ഞു. ഈ അടുത്ത കാലങ്ങളില്‍ രാജ്യസഭാ സമ്മേളങ്ങള്‍ക്ക് പോകാതിരുന്നത് കൊവിഡ് മൂലമാണ്. രാജ്യസഭാ അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തമ്മില്‍ വലിയൊരു അകലമില്ല. അതിനാല്‍ കൊവിഡ് വരാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് സമ്മേളനങ്ങളില്‍ നിന്നും മാറി നിന്നതെന്നും' ഗോഗോയ് കൂട്ടിച്ചേര്‍ത്തു. 

'കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് താന്‍ കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്‍പോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് ഭരണ -പ്രതിപക്ഷങ്ങള്‍ക്ക് എതിരാണോയെന്ന് അന്വേഷിക്കാറില്ല' - എന്‍ ഡി ടി വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗൊഗോയ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യസഭാ സമ്മേളനങ്ങളില്‍ നിന്നും പൊതുവെ വിട്ട്നില്‍ക്കുന്ന രീതിയാണ് രഞ്ജന്‍ ഗൊഗോയ് സ്വീകരിക്കുന്നത്. 10 ശതമാനത്തില്‍ താഴെയാണ് അദ്ദേഹത്തിന്‍റെ ഹാജര്‍ നില. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിച്ചതിന്‌ പിന്നാലെ എന്‍ ഡി എ സര്‍ക്കാരാണ് അദ്ദേഹത്തിന്‍റെ പേര് രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ ആത്മകഥയായ 'ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന ബുക്ക് പുറത്തിറങ്ങിയത്. 

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More