ഒമൈക്രോണ്‍: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

ഡല്‍ഹി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. 'അറ്റ്‌ റിസ്ക്‌' [അതീവജാഗ്രത] വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിശോധനയും നിരീക്ഷണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

'അറ്റ്‌ റിസ്ക്' രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്തവളങ്ങളില്‍ നിന്നും വീണ്ടും ടെസ്റ്റ്‌ ചെയ്യുകയും റിസള്‍ട്ട് വരുന്നതുവരെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കുകയുമില്ല. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ 14 ദിവസം മുന്‍പ് വരെ യാത്ര ചെയ്ത സ്ഥലങ്ങളുടെ റിപ്പോര്‍ട്ട്‌ ഹാജരാക്കണം. 'എയര്‍ സുവിധ' വെബ്‌ പോര്‍ട്ടലില്‍ കയറി സ്വന്തമായാണ് യാത്രക്കാര്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അതോടൊപ്പം, ആര്‍ ടി പി സി ആര്‍ പരിശോധനാഫലവും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുന്‍പുള്ള റിസള്‍ട്ട് ആണ് സൈറ്റില്‍ നല്‍കേണ്ടത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അറ്റ്‌ റിസ്ക്‌ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. യൂറോപ്യന്‍ യൂണിയന്‍, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീല്‍,  ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബ്വെ, സിങ്കപ്പൂര്‍, ഇസ്രയേല്‍, ഇംഗ്ലണ്ട് തുങ്ങിയ രാജ്യങ്ങളാണ് അതീവ ജാഗ്രത വേണ്ട രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More