പൊലീസിങ്ങില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍പില്‍; യുപിയും ബീഹാറും പുറകില്‍

ഡല്‍ഹി: പൊലീസ് സേവനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് സ്കോര്‍ നേടിയത് ബീഹാറും യുപിയുമാണ്‌. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച സ്കോര്‍ ആണ് നേടിയിരിക്കുന്നത്. സര്‍വേയില്‍ 10 പോയിന്റില്‍ ബിഹാര്‍ 5.74, ഉത്തര്‍പ്രദേശ് 5.81 എന്നിങ്ങനെയാണ് നേടിയിരിക്കുന്നത്. ഇന്‍ഡിപെന്‍ഡന്‍റ് തിങ്ക്‌ -ടാങ്ക് ഇന്ത്യന്‍ പൊലീസ് ഫൌണ്ടേഷനാണ് സര്‍വ്വേ നടത്തിയത്. 

വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ സ്മാർട്ട് പോലീസിംഗിന്‍റെ പ്രകടനം വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് സർവേ നടത്തിയത്. ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ ചെയർമാനും ഉത്തർപ്രദേശ് മുൻ ഡിജിപിയുമായ പ്രകാശ് സിംഗിന്‍റെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1.61 ലക്ഷം പേരില്‍ നിന്ന് വിവരം ശേഖരിച്ചാണ് സര്‍വേ നടത്തിയത്.

Contact the author

National Desk

Recent Posts

Web Desk 3 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More