പൊതുനിരത്തില്‍ നിസ്കരിക്കേണ്ടവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ്

ഗുഡ്ഗാവ്: പൊതുനിരത്തില്‍ നിസ്കരിക്കേണ്ടവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സുരേന്ദ്ര ജെയ്ന്‍. സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി നടത്തിയ പരിപാടിയിലായിരുന്നു സുരേന്ദ്ര ജെയ്ന്‍റെ വിവാദ പ്രസ്താവന. ഹരിയാനയിലെ ഗുഡ്ഗാവില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസം സൃഷ്ടിച്ച സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി അംഗങ്ങളായ 26 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ 22 പ്രാദേശിക പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച അതേ സ്ഥലത്ത് ഗോവര്‍ധന പൂജ നടത്തുകയും നിസ്കാരം തടസപ്പെടുത്തുകയും ചെയ്തു. 

വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസം സൃഷ്ടിച്ചതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ ‘ധര്‍മ യോദ്ധാക്കള്‍’ എന്നാണ് സുരേന്ദ്ര ജെയ്ന്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് പൊതുനിരത്തുകളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ രണ്ടാമത് പാകിസ്ഥാന്‍ ആവില്ലെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി നടത്തിയ പരിപാടിയില്‍ ബി ജെ പി നേതാവ് കപില്‍ മിശ്ര, സുരേന്ദ്ര ജെയ്ന്‍, സൂരജ് പല്‍ അമു എന്നിവര്‍ പങ്കെടുത്തിരുന്നു. ഗുഡ്ഗാവില്‍ നടക്കുന്ന നിസ്‌കാരങ്ങള്‍ റോഡ് തടസപ്പെടുത്തിയുള്ളതാണെന്ന് കപില്‍ മിശ്ര ആരോപിച്ചു.  ഷഹീന്‍ബാഗ് സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തുവന്നയാളാണ് കപില്‍ മിശ്ര. ഒരു മതവിഭാഗത്തിന്‍റെ ആചാരങ്ങള്‍ക്ക് വേണ്ടി റോഡുകള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും പരിഷത്തിന്‍റെ നെതൃത്വത്തില്‍ ഇത്തരമൊരു പ്രതിഷേധം ഉടലെടുത്തത് ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായിയെന്നും കപില്‍ മിശ്ര പറഞ്ഞു. ഇവിടെയുള്ള ആളുകള്‍ക്ക് റോഡിലൂടെ നടക്കുവാനും, അവരുടെ അവശ്യങ്ങള്‍ നിറവേറ്റാനും ഇനി സാധിക്കുമെന്നും കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ നേതാവുകൂടിയാണ് കപില്‍ മിശ്ര.

Contact the author

Web Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More