ഹരിയാനയിലും കര്‍ഷകര്‍ക്കിടയിലക്ക് വാഹനം ഇടിച്ചുകയറ്റി; ഇത്തവണ കയറിയത് ബിജെപി എംപിയുടെ വാഹനം

ചണ്ഡിഗഢ്: ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ വണ്ടിയിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയില്‍, ഹരിയാനയിലെ കര്‍ഷക സമരത്തിനിടയിലേക്ക് ബിജെപി എംപിയുടെ കാര്‍ ഓടിച്ചു കയറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്‌. ബി ജെ പി എം പി നയബ് സൈനിയുടെ കാറാണ് സമരക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീപത്തുകൂടെ പോകുകയായിരുന്ന കാര്‍ കര്‍ഷകനെ ഇടിച്ചിട്ടുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഉടന്‍ തന്നെ കേസെടുക്കണമെന്നും ഇല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നയബ് സൈനിയും ഖനനമന്ത്രി മൂള്‍ചന്ദ് ശര്‍മയും മറ്റ് നേതാക്കളും അംബാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ ഇവിടെ ദിവസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. ഹരിയാനയിലെ കുരുക്ഷേത്ര എം പിയാണ് നയബ് സൈനി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ യു പി പൊലീസ് അറസ്റ്റ് ചെയ്തു. ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ആശിഷ് മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More