ഡല്‍ഹി കോടതിക്കുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; 3 പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ഡല്‍ഹി കോടതിമുറിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘത്തലവന്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലാണ് സംഭവം നടന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ പോലീസ് വധിച്ചു. 

ടില്ലു ഗ്യാങ്ങിന്‍റെ ഭാഗമായ അക്രമികള്‍ തമ്മില്‍ കാലങ്ങളായുണ്ടായിരുന്ന പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ 40 തവണ വെടിയുയിര്‍ത്തിരുന്നു. അഭിഭാഷകയടക്കം 3 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗോഗിയുടെ എതിര്‍ സംഘത്തിലുള്ളവരാണ്  വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്‍റെ നിഗമനം. കോടതിക്കുള്ളില്‍ 40 തവണ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഭിഭാഷകയടക്കം 3 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗോഗിയുടെ എതിര്‍ സംഘത്തിലുള്ളവരാണ്  വെടിയുതിര്‍ത്തതെന്ന്   ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന സ്ഥിരീകരിച്ചു. . അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്ന് രോഹിണി ഡി സി പി പ്രണവ് ദായല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
National

'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

More
More
National Desk 8 hours ago
National

അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

More
More
National Desk 9 hours ago
National

കര്‍ഷക പ്രതിഷേധം; അനിശ്ചിത കാലത്തേക്ക് ദേശീയപാതകള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

More
More
National Desk 10 hours ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

More
More
National Desk 11 hours ago
National

ശശി തരൂരിന്റെ മകന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

More
More
National Desk 11 hours ago
National

അമരീന്ദര്‍ സിംഗ് പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല - ഹരീഷ് റാവത്ത്

More
More