നടന്‍ വിജയ്‌യുടെ ജാതി തമിഴന്‍: അച്ഛന്‍ ചന്ദ്രശേഖര്‍

ചെന്നൈ: നടന്‍ വിജയിയുടെ മതവും, ജാതിയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. വിജയ്ക്ക് ജാതിയും മതവും ഇല്ലെന്നും സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന്‍ എന്നാണ് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. 'സായം' എന്ന പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെയാണ് പ്രചരിക്കുന്നതെന്നാണ് 'സായം' സിനിമ പറയുന്നത്. സമൂഹത്തിനുപകാരപ്പെടുന്ന സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അതോടൊപ്പം, തന്‍റെ മകന്‍ വിജയിയെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ കോളത്തില്‍ തമിഴന്‍ എന്നെഴുതിയതിനാല്‍ അധികൃതര്‍ ആദ്യം അപേക്ഷ വാങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ ഇതിനെതിരെ താന്‍ പ്രതിഷേധിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവര്‍ അപേക്ഷഫോം വാങ്ങാന്‍ തയ്യാറായത്. ഇതുപോലെ മക്കളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതിയുടെ കോളം ഒഴിച്ചിട്ടാല്‍ 20 വര്‍ഷം കൊണ്ട് ജാതിയെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്‍റെ പല നിലപാടുകള്‍ക്കെതിരെയും വിജയ്‌ രംഗത്തെത്തിയപ്പോള്‍ നടന്‍റെ മതം പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. വിജയ്‌യുടെ മുഴുവന്‍ പേര് ജോസഫ് ചന്ദ്രശേഖര്‍ വിജയ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘപരിവാര്‍ ആക്രമണം. 

Contact the author

Web Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 20 hours ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 day ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 3 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More