യു ഡി എഫ് ബന്ധത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആര്‍ എസ് പി യോഗം ഇന്ന്

കൊല്ലം : നിരന്തരമുള്ള തെരഞ്ഞെടുപ്പ് പരാജയത്തിന്റെയും കോണ്‍ഗ്രസിലെ തമ്മിലടിയുടെയും പശ്ചാത്തലത്തില്‍ മനം മടുത്ത ആര്‍ എസ് പി ഐക്യ ജനാധിപത്യ മുന്നണി വിടാന്‍ ഒരുങ്ങുന്നു. മുന്നണിയില്‍ തുടരണോ വേണ്ടേ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആര്‍ എസ് പി യുടെ അന്തിമ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ തിങ്കളാഴ്ച മുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന കക്ഷിയായ കോണ്‍ഗ്രസുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷിയോഗം വേണോ എന്ന കാര്യത്തിലും അന്തിമ തീരുമാനമാകും. അഥവാ വേണമെന്നാണെങ്കില്‍ മുന്നണിയില്‍ തുടരാന്‍ എന്തൊക്കെ നിബന്ധനകളാണ്  കോണ്‍ഗ്രസ് പാര്‍ട്ടിക്ക്  മുന്‍പാകെ വെയ്ക്കേണ്ടത് എന്ന കാര്യം പ്രധാന അജണ്ടയാകും. യു ഡി എഫിനകത്ത് കടുത്ത അതൃപ്തിയില്‍ തുടരുന്ന ആര്‍ എസ് പി ഇനിയും ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ല എന്നാ നിലപാടിലാണ്. യു ഡി എഫ് യോഗങ്ങള്‍ തുടരെ ബഹിഷ്കരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗം അതുകൊണ്ടുതന്നെ നിര്‍ണ്ണായകമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.   

തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഏറ്റവുമധികം ബാധിച്ച യു ഡി എഫ് ഘടക കക്ഷിയാണ് ആര്‍ എസ് പി. ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ രണ്ടുമുതല്‍ നാലു വരെ എം എല്‍ എമാരുണ്ടായിരുന്ന ആര്‍ എസ് പിക്ക് ഇപ്പോള്‍ നിയമസഭയില്‍ പ്രാധിനിത്യമില്ല. നീണ്ട മൂന്ന് പതിട്ടാണ്ടിലധികം ബേബി ജോണും പിന്നീട് മകന്‍ ഷിബു ബേബി ജോണിലൂടെയും നിലനിര്‍ത്തിയിരുന്ന ചവറ കൂടി കൈവിട്ടതോടെയാണ് പാര്‍ട്ടിയുടെ നിയമസഭാ പ്രാധിനിത്യം വട്ടപ്പൂജ്യമായത്. തെരഞ്ഞെടുപ്പ് തോല്‍‌വിയില്‍ കോണ്‍ഗ്രസ് തന്നെ വിജയിപ്പിക്കാന്‍ ആത്മാര്‍ഥമായി സഹകരിക്കുകയോ ഒറ്റക്കെട്ടായി നില്‍ക്കുകയോ ചെയ്തില്ല എന്ന ആരോപണം ഷിബു ബേബി ജോണ്‍ ഉന്നയിച്ചിരുന്നു. യു ഡി എഫുമായി സഹകരിച്ച് ഇനിയും മുന്നോട്ടുപോകുന്നതില്‍ ഏറ്റവുമധികം അതൃപ്തിയുള്ള നേതാവ് ഷിബു ബേബി ജോണ്‍ തന്നെയാണ്. പാര്‍ട്ടിയുടെ നിലപാടിലും യു ഡി എഫ് ബന്ധത്തിലും മനം മടുത്ത് പാര്‍ട്ടിയില്‍ നിന്ന് നീണ്ട അവധിയില്‍ പോകാന്‍ ശ്രമിച്ച ഷിബുവിനെ സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ നിര്‍ബന്ധിച്ചാണ് സജീവമാക്കിയത്. തങ്ങളെ നിയമസഭാ പ്രാധിനിത്യമില്ലാത്ത പാര്‍ട്ടിയാക്കി അധപതിപ്പിച്ചത് കോണ്‍ഗ്രസാണ് എന്ന വിലയിരുത്തലാണ് ആര്‍ എസ് പിയിലെ പ്രവര്‍ത്തകര്‍ക്കും വലിയൊരു വിഭാഗം നേതാക്കള്‍ക്കുമുള്ളത്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പകളിലും കോണ്‍ഗ്രസ് പാരവെപ്പ് തുടരുമെന്നും യു ഡി എഫില്‍ തുടര്‍ന്നാല്‍ പാര്ട്ടിതന്നെ ഇല്ലതായിപ്പോകുമെന്നാണ് ഷിബുവിന്റെ ഉറച്ച നിലപാട്.

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം പിണറായിയുടെ പരനാറി പ്രയോഗത്തിന്റെ ഇരയായിത്തീര്‍ന്ന എന്‍ കെ പ്രേമചന്ദ്രന്‍ എം പിയടക്കമുള്ള നേതാക്കള്‍ക്ക് എല്‍ ഡി എഫിലേക്കുള്ള പിന്മാടക്കം വലിയ ജാളൃതയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇരുമുന്നണികളിലായി വിഘടിച്ചുനിന്ന പാര്‍ട്ടിയെ ഒന്നടങ്കം യു ഡി എഫില്‍ എത്തിച്ച ഷിബു ബേബി ജോണിന്‍റെ അഭിപ്രായത്തിനൊപ്പമാണ് ഭൂരിപക്ഷം നേതാക്കളും.ഇക്കാരണങ്ങള്‍ക്കൊണ്ടെല്ലാം തന്നെ ഇരു മുന്നണികള്‍ക്കുമിടയില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചുകൊണ്ട് നില്‍ക്കാനും അടുത്ത തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തങ്ങള്‍ കൂടുതല്‍ ആവശ്യമാണ് എന്ന് സിപിഎമ്മിന് തോന്നുന്ന ഘട്ടത്തില്‍ എല്‍ ഡി എഫ് പ്രവേശനമാകാം എന്നാണ് പ്രധാന നേതാക്കളുടെ അഭിപ്രായം.  ഏതായാലും യു ഡി എഫ് വിടുന്ന കാര്യത്തില്‍ ആര്‍ എസ് പിയ്ക്കകത്ത് ഏകാഭിപ്രായം രൂപപ്പെട്ടതായാണ് വിവരം. ഇന്നത്തെ യോഗം ആ നിലയില്‍ പ്രധാനപ്പെട്ടതാണ്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More