വാരിയംകുന്നന്‍ സിനിമാ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാക്കള്‍

വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ കോമ്പസ് മൂവീസ്. ചിത്രത്തില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതിനുപിന്നാലെയാണ് കോമ്പസ് മൂവീസിന്റെ ഔദ്യോഗിക വിശദീകരണം. കോമ്പസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെതന്നെ സിനിമാലോകത്തേക്ക് എത്തിക്കാനുളള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുളളത് എന്ന് കോമ്പസ് മൂവീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിര്‍മ്മാതാക്കളുടെ ഔദ്യേഗിക പ്രതികരണം പുറത്തുവിട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാരിയംകുന്നന്‍ സിനിമ കോമ്പസ് മൂവീസ് ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുമനസിലാക്കിതന്നെയാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും കോമ്പസ് മൂവീസ് പറയുന്നു.

ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ മൂലം ആഷിക് അബുവിനും പൃഥ്വിരാജിനും പ്രൊജക്ടില്‍ നിന്നും പിന്മാറേണ്ടിവന്നു. അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെക്കുറിച്ചുളള ആശങ്കകള്‍ ദൂരീകരിക്കാനാണ് ഔദ്യോഗിക വിശദീകരണമെന്നും കോമ്പസ് മൂവീസ് കുറിച്ചു.

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 day ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 4 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More