ശ്രേയാംസിന്‍റെ ഭൂമി കയ്യേറ്റം പരോക്ഷമായി സൂചിപ്പിച്ച് മാതൃഭൂമിക്ക് അന്‍വറിന്‍റെ മറുപടി

മാതൃഭൂമി ഡയറക്ടര്‍ എം.വി ശ്രയാംസ് കുമാറിനെതിരെ പരോക്ഷ വെല്ലുവിളിയുമായി പി.വി അന്‍വര്‍ എം.എല്‍.എ. ചൂണ്ടയും കൊണ്ട്‌ വെറുതെ ഒന്നിറങ്ങിയാൽ ഒരു നേരത്തേക്കുള്ള ചെറിയ മീനുകളെയെങ്കിലും കിട്ടാതിരിക്കില്ലായെന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്കെതിരെ നിരന്തരമായി വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ്‌ ന്യൂസിന് സംഭവിച്ചത് മാതൃഭൂമി ഓര്‍ക്കുന്നത് നല്ലതാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്‌ . മാതൃഭൂമിയുടെയോ, ശ്രയാംസ് കുമാറിന്‍റെയോ പേര് എടുത്ത് പറയാതെയാണ് അന്‍വറിന്‍റെ വിമര്‍ശനം. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഏഷ്യാനെറ്റ്‌ ചാനൽ പരമ്പരകളായി എനിക്കെതിരെ വാർത്തകൾ ചെയ്തിരുന്നു.അവരുടെ സ്വന്തം മുതലാളി ചെയർമാനായുള്ള ബിസിനസ്സ്‌ ഗ്രൂപ്പ്‌ ഇതേ സമയത്ത്‌ തന്നെ കുമരകത്ത്‌ സർക്കാർ വക 7.5 സെന്റ്‌ ഭൂമി കൈയ്യേറി സ്വന്തമാക്കി അതിൽ റിസോർട്ട്‌ ആരംഭിച്ചിരുന്നു. ഈ വിഷയം പുറത്തായതോടെ ആരൊക്കെയോ കൈയ്യേറ്റഭൂമിയിലെ നിർമ്മാണങ്ങൾ അടിച്ചു തകർത്തു.ഗതികെട്ട്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറിലെ ജഡ്ജിക്ക്‌ സ്വന്തം മുതലാളിയുടെ കൈയ്യേറ്റത്തെ കുറിച്ച്‌ അന്ന് ചർച്ച ചെയ്യേണ്ടതായും വന്നു. വെറുതെ ചിലരെ ഒന്ന് ഓർമ്മിപ്പിച്ചുവെന്ന് മാത്രം.നിലമ്പൂരിൽ നിന്ന് വയനാട്ടിലേക്ക്‌ വലിയ ദൂരമൊന്നുമില്ല.ചൂണ്ടയും കൊണ്ട്‌ വെറുതെ ഒന്നിറങ്ങിയാൽ ഒരു നേരത്തേക്കുള്ള ചെറിയ മീനുകളെയെങ്കിലും കിട്ടാതിരിക്കില്ല.ഉറപ്പ്‌...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

WebDesk

Recent Posts

Web Desk 6 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 6 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 6 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More