നടി ചിത്ര അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക

ചെന്നൈ: തമിഴില്‍ തുടങ്ങി 1990 - കളില്‍ കത്തിനിന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട നായിക ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (ശനി) വൈകീട്ട് 4 ന് ചെന്നൈ സാലിഗ്രാമില്‍.

ഒരു കാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നായികയായി അഭിനയിച്ച ചിത്ര പിന്നീട് സഹനടിയായും നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളണിഞ്ഞു. പഞ്ചാഗ്നി, അസ്ഥികള്‍ പൂക്കുന്നു, പാഥേയം, കളിക്കളം, അദ്വൈതം, അമരം, ദേവാസുരം, അടിവാരം, ഒരു വടക്കന്‍ വീരഗാഥ, ഏകലവ്യന്‍, സാദരം, ആറാം തമ്പുരാന്‍, മിസ്റ്റര്‍ ബട്ട്ലര്‍, മഴവില്ല് തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട ചിത്ര ആട്ടക്കലാശത്തിലൂടെയാണ് മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. തമിഴിലൂടെ വെള്ളിത്തിരയിലെത്തിയ ചിത്രയുടെ ആദ്യ സിനിമ 'രാജപര്‍വ്വൈ' യാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ദിലീപ് നായകനായി അഭിനയിച്ച സൂത്രധാരന്‍ (2001) എന്ന ചിത്രത്തിലാണ്. പിന്നീട് സീരിയലുകളിലും വേഷമിട്ടു. തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന രാജഗോപാലിന്‍റെയും ദേവിയുടെയും മകളാണ്. 1965-ല്‍ കൊച്ചിയില്‍ ജനിച്ച ചിത്രയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. അച്ഛന്റെ സ്ഥലം മാറ്റത്തിനൊപ്പം മൈലാപ്പൂരിലടക്കം പലസ്ഥലങ്ങളിലായാണ് പഠിച്ചത്. ബിസിനസ്സൂകാരനായ വിജയരാഘവനാണ് ഭര്‍ത്താവ്. ഏക മകള്‍ മഹാലക്ഷ്മി. സഹോദരി ദിവ്യ. നായികയായി അഭിനയിച്ച ചിത്രങ്ങളേക്കാള്‍ മിഴിവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ചിത്രക്ക് സാധിച്ചത് തന്റെ പില്‍ക്കാല ചിത്രങ്ങളിലാണ്. ദേവാസുരം, അമരം തുടങ്ങിയ ചിത്രങ്ങളില്‍ നായികക്കൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള വേഷങ്ങള്‍ തന്മയിത്തത്തോടെ അവതരിപ്പിച്ചു. മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയാണ്‌ ചിത്ര അകാലത്തില്‍ വിടപറയുന്നത്. ചിത്രയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.

Contact the author

Web Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 2 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 4 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More