2014-ല്‍ തുടങ്ങി 2016-ല്‍ റിലീസ് ചെയ്ത ആല്‍ബമാണ് നവരസം. അതില്‍ 9 പാട്ടുകളാണുളളത്. ആല്‍ബത്തിന്റെ ടൈറ്റില്‍ ഗാനമാണ് നവരസം. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് നവരസവുമായി സാമ്യമുണ്ടെന്ന് കര്‍ണാടകയിലെ ചില സുഹൃത്തുക്കളും ആരാധകരുമാണ് ആദ്യം പറഞ്ഞത്