കാന്താരയിലെ 'വരാഹരൂപം' കോപ്പിയടിയെന്ന് ആരോപണം; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കന്നഡ ഹിറ്റ് ചിത്രം കാന്താര കോപ്പിയടി വിവാദത്തില്‍. ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്നാണ് ആരോപണം. രണ്ടുവര്‍ഷത്തോളം സമയമെടുത്ത് ചെയ്ത പാട്ടാണ് നവരസമെന്നും യാതൊരു ക്രെഡിറ്റും തരാതെയാണ് കാന്താരയുടെ പിന്നണിപ്രവര്‍ത്തകര്‍ ചിത്രത്തിനായി ആ പാട്ട് ഉപയോഗിച്ചതെന്നും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡ് മാനേജര്‍ സുജിത്ത് ഉണ്ണിത്താന്‍ പറഞ്ഞു.  വിജയിക്കുമോ എന്ന് അറിയില്ലെങ്കിലും വിഷയം നിയമപരമായി നേരിടാനാണ് തീരുമാനമെന്ന്  സുജിത് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

'2014-ല്‍ തുടങ്ങി 2016-ല്‍ റിലീസ് ചെയ്ത ആല്‍ബമാണ് നവരസം. അതില്‍ 9 പാട്ടുകളാണുളളത്. ആല്‍ബത്തിന്റെ ടൈറ്റില്‍ ഗാനമാണ് നവരസം. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് നവരസവുമായി സാമ്യമുണ്ടെന്ന് കര്‍ണാടകയിലെ ചില സുഹൃത്തുക്കളും ആരാധകരുമാണ് ആദ്യം പറഞ്ഞത്. പാട്ട് കേട്ടുനോക്കിയപ്പോള്‍ അത് ഞങ്ങളുടെ ഗാനം തന്നെയാണെന്ന് മനസിലായി. ഗിറ്റാര്‍ പീസുകളും ഡ്രമ്മിന്റെ റിഥം പാറ്റേണുമെല്ലാം ഒന്നാണ്. ചിത്രീകരണവും ഞങ്ങളുടെ വീഡിയോയ്ക്ക് സമാനമായാണ്'-സുജിത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു കന്നഡ ചാനല്‍ കാന്താരയുടെ സംഗീത സംവിധായകനോട് അഭിമുഖത്തില്‍ ഇക്കാര്യം ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇന്‍സ്പിറേഷന്‍ ഉണ്ടെന്നേയുളളു. ഒരേ രാഗമായതുകൊണ്ട് തോന്നുന്നതാണ് എന്നാണ്. എന്നാല്‍ രാഗം മാത്രമല്ല മുഴുവന്‍ പാട്ടും അവര്‍ എടുത്തിട്ടുണ്ടെന്ന് സംഗീതം അറിയാവുന്ന ആര്‍ക്കും കേട്ടാല്‍ മനസിലാവും. തൈക്കുടത്തിന്റെ പാട്ടുകളും ബിജിഎമ്മുമെല്ലാം മുന്‍പും പല ബോളിവുഡ് സീരീസുകളിലും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അവര്‍ അനുവാദം വാങ്ങിയും പ്രതിഫലം നല്‍കിയുമാണ് അത് ചെയ്തത്. പക്ഷേ കാന്താരയില്‍ ഞങ്ങളുടെ പേര് പരാമര്‍ശിക്കുകയോ അംഗീകാരം നല്‍കുകയോ ചെയ്തിട്ടില്ല. അതാണ് ഞങ്ങളുടെ പരാതി. പാട്ടിന്റെ ഒടിടി റിലീസ് ഇപ്പോള്‍ ഹോള്‍ഡ് ചെയ്തിട്ടുണ്ട്. വിജയിക്കുമോ എന്നറിയില്ല. പക്ഷേ പൊരുതാനാണ് തീരുമാനം'- സുജിത് ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച കാന്താര സെപ്റ്റംബര്‍ മുപ്പതിനാണ് തിയറ്ററുകളിലെത്തിയത്. ചിത്രം കന്നഡയില്‍ മികച്ച വിജയമായതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കാന്താര മലയാളം പതിപ്പ് കേരളത്തിലെത്തിച്ചത്. കര്‍ണാടകയിലെ തീരദേശ മേഖലയിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് സിനിമയുടെ ഇതിവൃത്തം.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 15 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More