സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് ഇന്ന് പൊലീസിന് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു.
ഐ സി എം ആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം, നേരത്തെ മരണപ്പെട്ടവരില്‍ കൊവിഡ് മരണമായി കണക്കാക്കിയിട്ടില്ലാത്തതും എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ട് എന്ന് തോന്നുന്നവയും പരിഗണിക്കാന്‍ വേണ്ടി അപ്പീല്‍ പോകാം.