ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമുണ്ടായില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ലെന്ന് തേജസ്വി യാദവ്

പാറ്റ്‌ന: ബിജെപിയെ പുറത്താക്കാനായി പ്രതിപക്ഷ ഐക്യമുണ്ടാക്കണമെന്ന് ആര്‍ജെഡി നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അഭിപ്രായവ്യത്യാസങ്ങളും അഹങ്കാരവും മാറ്റിവച്ച് ഒന്നിച്ചുപ്രവര്‍ത്തിക്കണം അല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് ഭരണപക്ഷത്തെക്കുറിച്ച് ഉന്നയിക്കാനുളള പരാതികള്‍ക്ക് ഒരു കുറവുമില്ല. വേണ്ടത് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോവുക മാത്രമാണ്. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് അടിത്തറയാകണമെന്നും തേജസ്വി യാദവ് പറഞ്ഞു.

മമതാ ബാനര്‍ജിയും ശരത് പവാറും അഖിലേഷ് യാദവുമെല്ലാം രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ ആശങ്കാകുലരാണ്. കാലാകാലങ്ങളായി അവര്‍ ബിജെപിക്കെതിരെ സംസാരിക്കാറുണ്ട് എന്നാല്‍ അവര്‍ ഒരുമിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സമയമായി ,ഉടന്‍ എന്തെങ്കിലും സംഭവിക്കുമെന്ന് തനിക്ക് തോന്നുന്നു. പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിക്കും. അതിനുളള സമയമായിരിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മള്‍ നിരന്തരം ജനങ്ങളുമായി ബന്ധപ്പെടണം. എല്ലാ പാര്‍ട്ടികളും എല്ലായിടത്തും ശക്തമാകണമെന്നില്ല. ആര്‍ജെഡി ബിഹാറില്‍ ശക്തമാണ്. ബംഗാളിലും യുപിയിലും വേറെ പാര്‍ട്ടികളാവാം. അവരെയെല്ലാം ഒരുമിച്ച് നിര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്.  പ്രതിപക്ഷം ഐക്യത്തോടെ ജനങ്ങള്‍ക്കുമുന്നിലിറങ്ങി ബിജെപിയുടെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് സംസാരിക്കണം. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തില്‍ ആശങ്കയുണ്ട്. അവര്‍ ഒരു പ്രത്യേക സമുദായത്തോട് വിദ്വേഷവും വെറുപ്പും വളര്‍ത്താനാണ് ശ്രമിക്കുന്നത്. ബിജെപി അധികാരത്തില്‍ നിന്ന് പോയാലും അവരുണ്ടാക്കുന്ന വെറുപ്പിനെ പൊളിച്ചുനീക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 23 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More