ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. ന്യൂമോണിയയെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ കഥാപാത്രങ്ങളിലൂടെയും ഡയലോഗുകളിലോടെയും ദശലക്ഷക്കണക്കിന് സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടനാണ് മുഹമ്മദ് യൂസഫ് ഖാന്‍  എന്ന ദിലീപ് കുമാര്‍.

1922 ഡിസംബര്‍ 11-ന് പാകിസ്ഥാനീലെ പെഷവാറിലാണ് ദിലീപ് കുമാര്‍ ജനിച്ചത്.  1944-ല്‍ ജ്വാല ഭട്ട എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്കെത്തുന്നത്. ആറ് പതിറ്റാണ്ടോളം നീണ്ടുന്ന സിനിമാജീവിതത്തില്‍ 62 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. നയാ ദൗര്‍, മുഗള്‍ ഈ ആസാം, ദേവ്ദാസ്, അന്‍ഡാസ്, ഗംഗാ യമുനാ, മധുമതി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.  എണ്‍പതുകളിലാണ് റൊമാന്റിക് കഥാപാത്രങ്ങളില്‍ നിന്ന് ശക്തമായ കഥാപാത്രങ്ങളിലേക്ക് ദിലീപ് കുമാര്‍ മാറുന്നത്. ക്രാന്തി, കര്‍മ്മ, ശക്തി തുടങ്ങിയ ചിത്രങ്ങളില്‍ ശക്തമായ  വേഷങ്ങളാണ് ദിലീപ് കുമാര്‍ കൈകാര്യം ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1998-ല്‍ ക്വില എന്ന ചിത്രത്തിലാണ് ദിലീപ് കുമാര്‍ അവസാനമായി അഭിനയിച്ചത്.  ബോളിവുഡ് നടിയായിരുന്ന സൈറ ബാനുവിനെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. നടനും നിര്‍മാതാവുമായ അദ്ദേഹം രാജ്യസഭാംഗത്വത്തിനായും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യം 1994- ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും  2015- ല്‍ പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1997 -ല്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് 1997-ല്‍ നല്‍കി പാകിസ്ഥാനും അദ്ദേഹത്തെ ആദരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More