പാകിസ്ഥാനുമായി ബന്ധം എ. പി. അബ്ദുള്ളക്കുട്ടിക്കാണെന്ന് ഐഷ സുല്‍ത്താന. ലക്ഷദ്വീപ് വിഷയം പാകിസ്ഥാന് ആഘോഷിച്ച വിവരം ആകെ അറിഞ്ഞത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്. അദ്ദേഹം പറയുന്ന പോലെയൊരു വീഡിയോയോ ചാനല്‍ ചര്‍ച്ചയോ താന്‍ കണ്ടിട്ടില്ലെന്നും ഐഷ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബയോ വെപ്പണ്‍ വാക്ക് എവിടെ നിന്ന് കിട്ടി, ആര് പറഞ്ഞു, ആരാണ് പിന്നില്‍ എന്നെല്ലമായിരുന്നു ലക്ഷദ്വീപ് പോലീസ് ചോദിച്ചത്. ഇതിന് വ്യക്തമായ ഉത്തരം എന്റെ കൈയിലുണ്ടായിരുന്നു. എന്റെ പിന്നിലും മുന്നിലും ആരുമില്ല. ആരൊക്കെ അക്കൗണ്ടിലേക്ക് പണം നല്കി. ഏതൊക്കെ രാജ്യങ്ങളുമായി ബന്ധമുണ്ട് എന്നൊക്കെ ചോദിച്ചു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ്. അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്, വിഷയം പാകിസ്ഥാന് സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന്. പാകിസ്ഥാന് ആഘോഷിക്കുന്ന കാര്യം അറിയുന്നത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്. അങ്ങനെയൊരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍ കണ്ടിട്ടില്ല. എന്റെ അറിവില്‍ ഇല്ല - ഐഷ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപിക്കെതിരായ പോരാട്ടത്തില്‍ ദ്വീപുകാരും മോശമല്ലെന്നും തങ്ങളും കരുത്തരായ ആള്ക്കാര് തന്നെയാണെന്നും ഐഷ പറഞ്ഞു. ബിജെപിക്കാരുടെ ചില നിലപാടും കരടുകളും കാണുമ്പോള്‍ അയ്യോ ഇവരെന്താ ഇങ്ങനെ, വിദ്യാഭ്യാസമൊന്നുമില്ലേ എന്നുവരെ തോന്നി പോകുമെന്നും ഐഷ പരിഹസിച്ചു.