കാവിയണിഞ്ഞ തിരുവളളുവര്‍ ചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവളളുവരുടെ കാവി വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. കോയമ്പത്തൂരുളള തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി എംആര്‍കെ പനീര്‍സെല്‍വം നീക്കം ചെയ്യിച്ചത്. കാവി വസ്ത്രത്തിനു പകരം വെളള വസ്ത്രം ധരിച്ച തിരുവളളുവരുടെ ചിത്രം അവിടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

തിരുവളളുവരിനെ കാവിയണിയിക്കാനുളള ബിജെപിയുടെ ശ്രമം തമിഴിനോടുളള വഞ്ചനയാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. പല തവണ കാവി പൂശിയാലും യഥാര്‍ത്ഥ നിറം ഇല്ലാതാവില്ല, ചായം പൂശി സമയം കളയുന്നതിനുപകരം തിരുക്കുറള്‍ വായിച്ച് സ്വയം പരിഷ്‌കരിക്കാന്‍ ശ്രമിക്കൂ എന്നായിരുന്നു ബിജെപിയെ സ്റ്റാലിന്‍ ഉപദേശിച്ചത്.  ബിജെപിയുടെ തിരുവളളുവരിനെ കാവിവല്‍ക്കരിക്കാനുളള ശ്രമത്തിനെതിരെ പ്രതികരിച്ചുകൊണ്ടുളള #bjpinsultsthiruvalluvar എന്ന ഹാഷ്ടാഗ് ട്വറ്ററില്‍ വൈറലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ചിത്രങ്ങളിലുളള തിരുവളളുവര്‍ വെളള വസ്ത്രമാണ് ധരിച്ചിരിക്കുന്നത് മാത്രമല്ല അദ്ദേഹത്തിന്റ മുഖത്തോ ശരീരത്തിലോ ഭസ്മം , രുദ്രാക്ഷം തുടങ്ങി ഒരു മതത്തിന്റെയും ചിഹ്നങ്ങളുമില്ല. അധികാരത്തിലേറിയതുമുതല്‍ ബിജെപിയെ ചെറുക്കാനുളള ശ്രമങ്ങളാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഡിഎംകെ സര്‍ക്കാരും ശ്രമിക്കുന്നത്. ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെയും സ്ത്രീകളെയും പൂജാരികളാക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടുളള ഉത്തരവ് കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More