പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് 4 തവണ പറക്കാന്‍ ചെലവാക്കിയത് 1 കോടി രൂപ

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലേക്ക് 4 തവണ പറക്കാന്‍ ചെലവാക്കിയത് 1 കോടി രൂപ. അതായത് ഒറ്റതവണ യാത്രക്ക് പ്രഫുല്‍ പട്ടേല്‍ ചെലവാക്കുന്നത് 23 ലക്ഷം രൂപ. കഴിഞ്ഞ 6 മാസത്തിനിടെ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ എത്തിയത് 4 തവണയാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് പ്രഫുല്‍ പട്ടേല്‍ യാത്രകള്‍ നടത്തുന്നത്.  

പ്രഫുല്‍ പട്ടേലിനെതിരെ ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 400 കോടിയുടെ നിര്‍മ്മാണ കരാര്‍ ബന്ധുകള്‍ക്ക് നല്‍കിയെന്ന്  ആരോപിച്ച് സില്‍വാസയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഔദ്യോഗിക വസതിക്ക് മോടി കൂട്ടാനായി 17.5 ലക്ഷം ചെലവഴിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാമന്‍ ദിയുവിന്‍റെ കൂടി അഡ്മിനിസ്ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. 

ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിനെതിരെ കൂടുതല്‍ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് ലക്ഷദ്വീപ് സേവ് ഫോറം.  അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപ്‌ നിവാസികള്‍ കരിദിനം ആചരിച്ചിരുന്നു. ഭരണ പരിഷ്കാരങ്ങള്‍ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ ഉള്‍പ്പെടുത്തി പുതിയ സമര പരിപാടികള്‍ ആരംഭിക്കുവാനാണ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിരിക്കുന്നത്. അതേസമയം സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ഐഷ സുല്‍ത്താനക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തയ്യാറാവത്തതിനാലാണ് ബിജെപിയെ പുറത്താക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിങ്കളാഴ്ചക്ക് മുന്‍പ് പരാതി പിന്‍വലിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്നും മറ്റ് സമരങ്ങള്‍ക്ക് കൂടെ നില്‍ക്കാമെന്നുമാണ് ബിജെപി അറിയിച്ചത്. അതേസമയം ലക്ഷദ്വീപ് ഫോറത്തിനെതിരെ ബിജെപി ദേശിയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുള്ളക്കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതും ദ്വീപ് നിവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More