‘മലയാളവും ഇന്ത്യന്‍ ഭാഷയാണ്, വിവേചനം പാടില്ല’; രാഹുല്‍ ഗാന്ധി

ഡല്‍ഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയ ഡല്‍ഹി 'ജി. ബി പന്ത് ആശുപത്രി'ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിർത്തണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് പറഞ്ഞ് സര്‍ക്കുലര്‍ പുറത്തു വിട്ടത്. ആശുപത്രിയിലെ വലിയൊരു വിഭാഗം നഴ്‌സുമാരും മലയാളികളാണ്. സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും മലയാളം മനസ്സിലാവുന്നില്ലെന്നും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഡ്യൂട്ടിക്കിടയില്‍ മലയാളം സംസാരിച്ചാല്‍ നടപടി ഉണ്ടാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

അതേസമയം, ആശുപത്രി അധികൃതർ ഉത്തരവ്​ പിൻവലിച്ച്​ മാപ്പ്​ പറയണമെന്ന്​ നഴ്​സസ്​ യൂണിയന്‍ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ മിക്കവാറും അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്താറുള്ളത്. അതില്‍ അധികൃതർ ഒരു അപാകതയും കാണുന്നില്ല, മലയാളത്തോടു മാത്രമാണ് വിവേചനം എന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറയുന്നു.

സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു. നടപടി അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശ ലംഘനമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More