'ദ്വീപ് സമൂഹങ്ങളിലെ സ്വര്‍ഗമാണ് ലക്ഷദ്വീപ്’; ചര്‍ച്ചയായി ദ്വീപിനെകുറിച്ചുള്ള ശ്രീധരന്‍ പിള്ളയുടെ പുസ്തകം

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ വലിയ വിവാദങ്ങളാവുന്നതിനിടെ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരന്‍പിള്ളയുടെ പുസ്തകം ചര്‍ച്ചയാവുന്നു. ദ്വീപിലെ മനുഷ്യരെ കുറിച്ചും അവിടുത്തെ സാംസ്‌കാരിക തനിമയേയും ആസ്പദമാക്കിയ ‘ലക്ഷദ്വീപ് എന്ന മരതകദ്വീപ്’ എന്ന പേരില്‍ ശ്രീധരന്‍പിള്ള എഴുതിയ പുസ്തകമാണ് ചര്‍ച്ചയാവുന്നത്. 1999 ല്‍ ലക്ഷദ്വീപില്‍ ബിജെപി ഘടകം രൂപീകരിച്ച ശ്രീധരന്‍പിള്ള തന്റെ അനുഭവങ്ങളാണ് യാത്രാ വിവരങ്ങളായി പബ്ലിഷ് ചെയ്തത്.

ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കാശ്മീരാണെന്ന് പറയും പോലെ ദ്വീപ് സമൂഹങ്ങളിലെ സ്വര്‍ഗമെന്ന് ലക്ഷദ്വീപിനെ വിശേഷിപ്പിക്കാമെന്നും സത്യവും നീതിയും പുലരുന്ന കള്ളവും ചതിയും ഇല്ലാത്ത ഒരു സമൂഹമാണെന്നും പുസ്തകത്തില്‍ പറയുന്നു.

ഇന്ന് ദ്വീപുകള്‍ മാറി, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ തന്നെ ദ്വീപിന്റെ ഭരണ നിര്‍വ്വഹണ രംഗത്ത് പ്രതിഷ്ടിക്കപ്പെട്ടു. 98 ശതമാനം ഉദ്യോഗസ്ഥരും ലക്ഷദ്വീപ് തന്നെ. ഒരു അന്താരാഷ്ട്ര ടൂറിസം മേഖലയായി അവിടം മാറിയെന്നും ശ്രീധരന്‍പിള്ള അവിടുത്തെ വര്‍ത്തമാന സാഹചര്യം വിലയിരുത്തികൊണ്ട് പറഞ്ഞു.

പുസ്തകത്തില്‍ ലക്ഷദ്വീപിലെ ഓരോ സ്ഥലങ്ങളേയും കുറിച്ച് ആസ്വാദ്യകരമാകും വിധത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. വിജില്‍ ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More