ഓജോ ബോര്‍ഡിന് പിന്നിലെ രഹസ്യം

ഓജോ ബോര്‍ഡിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരും തന്നെ ഉണ്ടായിരിക്കില്ല. സിനിമകളില്‍ ഹൊറര്‍ മൂഡിന് വേണ്ടി ഓജോ ബോര്‍ഡ് കാണിക്കാറുണ്ടെങ്കിലും ഇതിന്‍റെ പിന്നിലെ രഹസ്യം ആര്‍ക്കും വ്യക്തമായി അറിയില്ല. 1980 കളില്‍  അമേരിക്കയിലാണ്  ഓജോ ബോര്‍ഡ് നിര്‍മ്മിച്ചത്. മേരിലാന്‍ഡ് ചെസ്റ്റർടൗണിൽ താമസിക്കുന്ന ചാള്‍സ് കെന്നാര്‍ഡ് എന്നയാളാണ് ഇതിന്‍റെ നിര്‍മ്മാതാവായി കരുതപ്പെടുന്നത്. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുമിടയിലെ ഇടനിലക്കാര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇതിന് വളരെയധികം പ്രചാരം നല്‍കിയത്.

1986-നും 1980 കളില്‍ ഇത് ചെസ്റ്റർടൗണിൽ പ്രശസ്തി നേടി. ബാൾട്ടിമോറിലുള്ള അഭിഭാഷകനായ ഏലിയാ ബോണ്ടും, ചാള്‍സ് കെന്നാര്‍ഡും ചേര്‍ന്ന് ആദ്യമായി ആത്മാവിനെ വിളിച്ച് വരുത്തിയെന്നും, എന്ത് പേരാണ് ബോര്‍ഡിന് നല്‍കുക എന്ന് ചോദിച്ചപ്പോള്‍ ആത്മാവ് നല്‍കിയ ഉത്തരമായിരുന്നു -U-I-J-A എന്നും, അതിന്‍റെ അര്‍ഥം G-O-O-D L-U-C-K' എന്ന് പറഞ്ഞുവെന്നുമാണ് കഥ. 

ചതുരമാണ് ഓജോ ബോര്‍ഡിന്‍റെ ആകൃതി. ഇതിലെ അക്ഷരങ്ങള്‍ മഴവില്ല് പോലെ വളച്ചാണ് എഴുതിയിട്ടുണ്ടാവുക. ഇതിന് താഴെ മധ്യഭാഗത്തായി  അക്കങ്ങളും, മുകളിലെ അറ്റങ്ങളില്‍ അതെ, ഇല്ല, ചുവടെ, ഗുഡ്ബൈ എന്നിങ്ങനെയുള്ള വാക്കുകളും എഴുതിയിട്ടുണ്ടാകും. ഇതിനൊപ്പം മരം കൊണ്ടുള്ള 'ടിയര്‍ ഡ്രോപ്പ്' ആകൃതിലുള്ള ഉപകരണവും ഉണ്ടാകും. പ്ലാന്‍ ചെറ്റ് എന്ന് വിളിക്കപ്പെടുന്ന ഇതിന്‍റെ മധ്യഭാഗത്ത് ഗ്ലാസ് കൊണ്ട്  മൂടപ്പെട്ട ഒരു ദ്വാരവുമുണ്ട്.

ഇതിന് ലഭിച്ച പ്രശസ്തി കണ്ട് ചാള്‍സ് കെന്നാര്‍ഡും, ഏലിയാ ബോണ്ടും ഇതൊരു കളിപ്പാട്ടമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 1891 ലാണ് പേറ്റന്‍റ് ലഭിക്കുകയും കളിപ്പാട്ടമായി ബോര്‍ഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയതും. 1891-ൽ കെന്നാർഡ് കമ്പനിയില്‍ നിന്ന് ഒഴിവാകുകയും, പിന്നീട് അവിടെ ജോലിക്കുണ്ടായിരുന്ന വില്യം ഫുൾഡ് കമ്പനി ഏറ്റെടുത്ത് ഓജോ എന്ന പേരില്‍ ബോര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 1920 വരെ ഇതിന് വളരെ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. 

 ഇപ്പോഴും  ഇത് ഒരു കൌതുകമായി സമുഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ പിന്നിലെ സത്യം അന്വേഷിക്കുന്നവരും കുറവല്ല. ഓജോ ബോര്‍ഡ് നോക്കുന്നവരില്‍  ഐഡിയോമോട്ടർ ഇഫക്റ്റായിരിക്കാം പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അബോധാവസ്ഥയില്‍ നമ്മള്‍ അറിയാതെ ശരീരം തനിയെ ചലിക്കുന്ന അവസ്ഥക്കാണ് ഐഡിയോമോട്ടർ ഇഫക്റ്റെന്ന് പറയുന്നത്. അതായത് ഓജോ ബോര്‍ഡില്‍ കാണുന്ന കാര്യങ്ങള്‍ ആത്മാക്കള്‍ സംസാരിക്കുന്നതല്ല, മറിച്ച് സ്വന്തം ഉപബോധമനസ് സംസാരിക്കുന്നതാണെന്ന് സാരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More