എഐസിസി സംഘത്തെ ദ്വീപില്‍ പ്രവേശിക്കാനനുവദിക്കാതെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍

ഡല്‍ഹി: എഐസിസി സംഘത്തെ ദ്വീപില്‍ പ്രവേശിക്കാനനുവദിക്കാതെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. രണ്ട് തവണ കത്ത് നല്‍കിയിട്ടും അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയില്ല. ദ്വീപില്‍ 144 പ്രഖ്യാപിച്ചതും കൊവിഡ് നിയന്ത്രണങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ദ്വീപിലെ ജനങ്ങളെ സംഘ്പരിവാറും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ലക്ഷദ്വീപിലെ ജനങ്ങള്‍ ഭീതിയിലാണ്. ലക്ഷദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദര്‍ശാനുമതി നിഷേധിച്ചത് ഫാഷിസമാണ്. എല്ലാവരും ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മാത്രമാണ് ലക്ഷദ്വീപിലെ എക ഗുണ്ടയെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഭരണപരിഷ്‌കാരങ്ങള്‍ക്കുപുറമേ ലക്ഷദ്വീപില്‍ 15 സ്‌കൂളുകള്‍ കൂടി പൂട്ടി. കില്‍ത്താനില്‍ മാത്രം 4 സ്‌കൂളുകളാണ് പൂട്ടിയത്. ആവശ്യത്തിന് അധ്യാപകരില്ലെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വാദം. ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More