ലക്ഷ​ദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കി

കരവത്തി: ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ സർക്കാർ ജോലികൾക്ക് നിയോഗിച്ച ലക്ഷദ്വീപ്  അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ  നടപടിയാണ് കേരള ഹൈക്കോടതി  റദ്ദാക്കിയത്. രണ്ട് അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരെയാണ് കോടതി നടപടികളിൽ നിന്നും നീക്കി സർക്കാർ ജോലികളിലേക്ക് അഡ്മിനിസ്ട്രേറ്റർ നിയമിച്ചത്.

അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ സ്ഥലംമാറ്റിയതിനെ തുടർന്ന് കോടതിയുടെ നടപടികൾ സ്തംഭിച്ചെന്നും, സ്ഥലം മാറ്റം സംബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി ഹർജി പരി​ഗണിക്കവെ അഭിപ്രായപ്പെട്ടു. 

അതേസമയം, അഡ്മിനിസ്ട്രേറ്റർ വിവാദ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ​ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമുൽ ഡയറീസിന്റെ ഉത്പന്നങ്ങളുമായി കപ്പൽ ഇന്ന് ദ്വീപിലെത്തും. സർക്കാർ ഡയറികൾ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് അമുൽ ഔട്ടലറ്റുകൾ തുറക്കാൻ അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More