യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും- വി ഡി സതീശന്‍

തിരുവനന്തപുരം: കൊടുങ്കാറ്റ് പോലെ യുഡിഎഫ് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും തിരിച്ചുവരാനുളള പോരാട്ടത്തിന് ഒരുങ്ങണം. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ശക്തമായി മുന്നോട്ട് പോവും. ക്രിയാത്മക പ്രതിപക്ഷമായി സഭയ്ക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കും. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കൊടുങ്കാറ്റ് പോലെ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് വി. ഡി സതീശന്‍ പറഞ്ഞു. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരാണ് കേരളത്തിന്റെ പൊതുബോധം. കേരളത്തിന്റെ മണ്ണില്‍ നിന്ന് വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചുമൂടുകയാണ് യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വി. ഡി സതീശന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. എന്നെ ഇതിനായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാന്റിനോടും കേരളത്തിലെ മുതിർന്ന നേതാക്കന്മാരോടുമുള്ള നന്ദി ഞാൻ അറിയിക്കട്ടെ. പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്. കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഞാൻ എന്നും പറഞ്ഞിട്ടുള്ളത് പോലെ വർഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയെയും ഒരു പോലെ എതിർത്തു തോൽപ്പിക്കുന്ന പോരാട്ടം ആവണം നമ്മൾ നടത്തേണ്ടത്. ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും നമ്മൾ മുന്നോട്ടു കൊണ്ടുപോവുക. ഓരോ യുഡിഎഫ് പ്രവർത്തകനും ഈ പോരാട്ടത്തിന് തയ്യാറെടുക്കണം. ഒരു സംശയവും വേണ്ട നമ്മൾ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും!!
എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More