മരിച്ചവരുടെ അന്തസ് സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം- മനുഷ്യാവകാശ കമ്മീഷന്‍

ഡല്‍ഹി: കൊവിഡ്‌ രോഗം മൂലം മരണമടയുന്നവരുടെ അന്തസ് സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി ദേശീയ  മനുഷ്യാവകാശ കമ്മീഷന്‍. കൊവിഡ്‌ രോഗികളുടെ മൃതദേഹങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട്‌ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മീഷന്‍റെ ഇടപെടല്‍.  മരിച്ചവരുടെ അന്തസും, അഭിമാനവും ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മരിച്ചവരുടെ ശരീരങ്ങള്‍ക്ക് മുറിവും,ക്ഷതവും ഏല്‍ക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് അടക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍  എന്നിവര്‍ക്കെല്ലാം വിശദമായ വിവരങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങളും കമ്മീഷന്‍ അയച്ചിട്ടുണ്ട്. 

കൊവിഡ്‌ മരണം കൂടുന്ന സാഹചര്യത്തില്‍ താത്കാലിക ശ്മശാനങ്ങള്‍ നിര്‍മ്മിക്കുകയും, വലിയ രീതിയിലുള്ള പുക കത്തുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ വൈദ്യുത  ശ്മശാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും കമ്മീഷന്‍റെ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ കൊവിഡ്‌ രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനത്തിലെ ജീവനക്കാര്‍ ബോധവാന്മാരായിക്കണം. അതിനോടൊപ്പം ജീവനക്കാര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

കുടുംബത്തിലെ അംഗങ്ങള്‍ക്ക് കൊവിഡ്‌ ബാധിതരയാല്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, അവരുടെ മത വിശ്വാസമനുസരിച്ച് ചടങ്ങുകള്‍ നടത്താന്‍ പ്രാദേശിക ഭരണകൂടം തയ്യാറാകണമെന്നും, അമിത ചാര്‍ജ് ഈടാക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍റെ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.  

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More