മമതാ ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ  സഹോദരൻ കൊവിഡ്​ ബാധിച്ചു മരിച്ചു. ഇളയ സഹോദരൻ ആഷിം ബാനർജിയാണ്​ മരിച്ചത്​.  കൊവിഡ്​ ബാധിതനായതിനെ തുടർന്ന് അഷീം ബാനർജി​ കൊൽക്കത്തയിലെ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി ചെയർമാൻ ഡോ. അലോക്​ റോയ്​ ആണ്​ മരണ വിവരം സ്ഥിരീകരിച്ചത്​. 

അതേസമയം, കൊവിഡ്​  രൂക്ഷമായതിനെ  തുടർന്ന് ബം​ഗാളിൽ രണ്ടാഴ്​ചത്തെ ലോക്​ഡൗൺ ഏർപ്പെടുത്തി. മെയ്​ 16 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ. നാളെ രാവിലെ ആറ്​ മണി മുതൽ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. പൊതു​ഗതാ​ഗതം ഉണ്ടാവില്ല. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ മാത്രം  പ്രവർത്തിക്കും. ഓ​ട്ടോ-ടാക്​സി സർവീസിനും നിയന്ത്രണമുണ്ടാകും. അവശ്യവസ്​തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറ്​ മുതൽ 10 മണി വരെ പ്രവർത്തിക്കും. ബാങ്കുകൾക്ക്​ 10 മുതൽ രണ്ട്​ വരെ തുറക്കും. പെട്രോൾ പമ്പുകൾ തുറക്കാൻ അനുമതിയുണ്ട്. 

യാതൊരു വിധ കൂടിചേരലുകളും അനുവദിക്കില്ല. വിവാഹങ്ങളിൽ 50 പേർക്കും​ മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക്​ പ​ങ്കെടുക്കാം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,846 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More