ആർടിപിസിആർ പരിശോധന നിരക്ക് കുറക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകാർ

സർക്കാർ നിർദ്ദേശം വന്നിട്ടും  കൊവിഡ് പരിശോധനയായ ആർടിപിസിആർ നിരക്ക് കുറക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകാർ. നിരക്ക് കുറക്കാനുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ലാബുകാരുടെ വാദം. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആർടിപിസിആർ നിരക്ക് 1700  രൂപയിൽ നിന്ന് 500 രൂപയാക്കി കുറക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ ഉത്തരവ് കിട്ടുന്ന മുറക്ക് നിരക്ക് കുറക്കാമെന്നാണ് ലാബുകാർ പറയുന്നത്. ഇന്ന് രാവിലെ പരിശോധക്ക് എത്തിയവരിൽ നിന്നാണ് ലാബുകാർ പഴയ നിരക്ക്  ഈടാക്കിയത്. നിരക്ക് കുറച്ചെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് സ്വകാര്യ ലാബുകളിൽ പരിശോധനക്കായി നിരവധിയാളുകളാണ് എത്തിയത്. 

കൊവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോ​ഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയാണ് അറിയിച്ചത്. ഐസിഎംആർ അം​ഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിലകുറഞ്ഞ സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധനാ നിരക്ക് കുറക്കാൻ തീരുമാനിച്ചത്. ടെസ്റ്റ് കിറ്റ്, വ്യക്തി​ഗത സുരക്ഷാ ഉപകരണങ്ങൾ, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണ് പുതിയ നിരക്ക്. സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ്  കൊവിഡ് പരിശോധനകൾ നടത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More