രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

ലക്‌നൗ: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

'കൊവിഡ് പരിശോധന നടത്തിയപ്പോള്‍ എന്റെ റിസള്‍ട്ടും പോസിറ്റീവായി. എനിക്ക് മറ്റ് തരത്തിലുളള ലക്ഷണങ്ങളൊന്നുമില്ല. സുഖമായിരിക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീട്ടിലിരിക്കും'- ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.

അശോക് ഗെഹ്‌ലോട്ടിന്റെ ഭാര്യ സുനിതയ്ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്വാറന്റീനില്‍ പോയതിനുശേഷം നടത്തിയ പരിശോധനയിലാണ് ഗെഹ്‌ലോട്ടിന് രോഗം സ്ഥിരീകരിച്ചത്.

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 16,613 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 120 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3,79,257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,83,76,524 ആയി ഉയര്‍ന്നു. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More