തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ഒരുകോടി വാക്സിന് വാങ്ങും. 70 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 30 ലക്ഷം കൊവാക്സിനും വാങ്ങാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. വാക്സിന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തി, പത്ത് ലക്ഷം ഡോസ് വാക്സിന് മെയ് മാസം തന്നെ സംസ്ഥാനത്തെത്തും.
കൊവിഷീല്‍ഡ് വാക്സിനുവേണ്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. വാക്സിന് വിലയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ അന്തിമതീരുമാനമായ ശേഷമാവും വാക്സിന് കരാറില്‍ അന്തിമ തീരുമാനമാവുക. അതേസമയം, ഇനിയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ കര്‍ശനമാക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 32,819 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 18,413 പേര് രോഗമുക്തി നേടി. 32 പേര് മരിച്ചു.