വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് വേണ്ട- ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഭരണകൂടം. ഇനിമുതല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്തവര്‍ക്ക് ഒറ്റയ്‌ക്കോ വാക്‌സിന്‍ എടുത്തവരോടൊപ്പമോ പുറത്തുപോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാനത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങളൊരു വലിയ ആള്‍ക്കൂട്ടമുളള സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നാല്‍ കൂട്ടുകാരുമായി അടുത്തുളള പാര്‍ക്കിലേക്കാണ് പോകുന്നതെങ്കില്‍ കൂട്ടത്തിലുളള എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ മാസ്‌ക് ഉപയോഗിക്കണമെന്നില്ല' ബൈഡന്‍ പറഞ്ഞു.

ഒരാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളില്‍ നിന്ന് മറ്റൊരാളിലേക്കോ മറ്റൊരാളില്‍ നിന്ന് അയാളിലേക്കോ രോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മേധാവി റൊഷേല്‍ വാലെന്‍സ്‌കി പറഞ്ഞു. അമേരിക്കയില്‍ ആകെ ജനസംഖ്യയുടെ നാല്‍പ്പത്തിയൊന്ന് ശതമാനം പേര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും സിഡിസി അറിയിച്ചു. അമേരിക്കയില്‍ ഇതുവരെ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചത് 95 ലക്ഷം പേരാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More