ബെം​ഗളൂരുവിൽ മലയാളി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ചു

ബെം​ഗളൂരു ന​ഗരത്തിൽ കൊവിഡ് ബാധിച്ച മലയാളി വീട്ടമ്മ ചികിത്സ കിട്ടാതെ മരിച്ചു. തൃശൂർ സ്വദേശിനി ശാന്ത ശ്രീധരൻ ആണ് മരിച്ചത്. ഇവർ ഏറെക്കാലമായി ബെം​ഗളൂരുവിലാണ് താമസം. ഇവരുടെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിലായ ശാന്തക്ക് ജീവൻ നിലനിർത്താൻ വെന്റിലേറ്റർ സഹായം ആവശ്യമായിരുന്നു. വെന്റിലേറ്റർ കിടക്ക തേടി ആംബുലൻസിൽ ശാന്തയുമായി ബന്ധുക്കൾ ബെം​ഗളൂരു ന​ഗരത്തിൽ  അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വെന്റിലേറ്റർ കിടക്ക ഒഴിവില്ലാത്തതിനാൽ ആശുപത്രികൾ ഇവരെ പ്രവേശിപ്പിച്ചില്ല.

ഇവരുടെ രണ്ട് മക്കളും കൊവിഡ് ബാധിതരാണ്. ഇവരും ശാന്തക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നു. ശാന്തയുടെ നില ​ഗുരുതരമായതിനാൽ തങ്ങളുടെ ആരോ​ഗ്യ സ്ഥിതി പരി​ഗണിക്കാതെയാണ് ഇവരും ആശുപത്രികൾ കയറി ഇറങ്ങിയത്. ഒടുവിൽ ശാന്ത ശ്വാസം മുട്ടി ആംബുലൻസിൽ കിടന്ന് മരിക്കുകയായിരുന്നു.

ബെം​ഗളൂരു ന​ഗരത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ബെം​ഗളൂരു അർബൻ ജില്ലയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ളത്. അർബനിൽ മാത്രം ഒരോ ദിവസം ശരാശരി കാൽലക്ഷത്തോളം കൊവിഡ് കേസുകലളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോ​ഗ വ്യാപനം ചികിത്സാസംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിരവധി പേരാണ് ശരിയായ ചികിത്സ കിട്ടാതെ ദിനം പ്രതി മരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More