ടെസ്റ്റ്‌ പോസിറ്റിവിറ്റി 15% കടന്ന ജില്ലകളില്‍ ലോക്ക് ഡൌണ്‍ വേണം - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കൊവിഡ്‌ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും ടെസ്റ്റ്‌  പോസിറ്റിവിറ്റി 15% കടന്ന ജില്ലകളില്‍ ലോക്ക് ഡൌണ്‍ നടപ്പിലാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് ഇത്തരം ജില്ലകളില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 150 ജില്ലകളാണ് ഈ ഗണത്തില്‍ വരുന്നത്. തീരുമാനം സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്തതിനുശേഷം മതി എന്ന് ഉന്നതതല യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്തിമതീരുമാനം കൈക്കൊള്ളുന്നത് നീട്ടി. 

ടെസ്റ്റ്‌  പോസിറ്റിവിറ്റി 15% കടന്ന ജില്ലകളില്‍ ലോക്ക് ഡൌണ്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കേരളത്തിലെ മിക്ക ജില്ലകളെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ടെസ്റ്റ്‌  പോസിറ്റിവിറ്റി 15% കടന്ന ജില്ലകളില്‍ ലോക്ക് ഡൌണ്‍ മറ്റ് ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി രോഗവ്യാപനം തടയണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്  

പ്രാദേശികമായി കര്‍ശന നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്‍റ് സോണുകളും നടപ്പിലാക്കണമെന്നും രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അതിതീവ്ര കൊവിഡ്‌ വ്യാപനം തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു..

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാരണാധികളും തയാറാകണം. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ ശരാശരി 3.2 ലക്ഷമാണ്. പുതിയ കേസുകളുടെ ശരാശരി ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ നല്‍കുന്ന സൂചന. അതിനാല്‍ രാത്രി 10 മുതല്‍ രാവിലെ 5 വെരെയുള്ള കര്‍ഫ്യൂ തുടരണം. തിരക്കുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രവേശനം നിയന്ത്രിക്കണം.തിയറ്ററുകള്‍ താല്‍ക്കാലികമായി അടച്ചിടണം. കടകളുടെ 7.30 ആക്കി നിജപ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More