ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കുന്നു. രാജ്യം കൊവിഡ് ഭീതിയൊഴിഞ്ഞ് സാധാരണനിലയിലെത്തുന്നതോടെ പ്രീ കോള്‍ സന്ദേശം ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നാണ് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എപ്പോള്‍ മുതല്‍ കോളര്‍ ട്യൂണ്‍ അവസാനിക്കും എന്ന കാര്യം വ്യക്തമല്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് മൊബൈല്‍ സേവന ദാതാക്കള്‍ ഇത്തരം സന്ദേശങ്ങള്‍ കോളര്‍ ടൂണായും പ്രീ കോള്‍ സന്ദേശമായും പ്ലേ ചെയ്തുതുടങ്ങിയത്. തുടക്കത്തില്‍ കൗതുകം തോന്നിയിരുന്നെങ്കിലും പിന്നീട് ഈ സന്ദേശം ജനങ്ങള്‍ക്ക് അരോചകമായി തുടങ്ങിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ  മാര്‍ച്ച് മുതലാണ് കോളര്‍ ട്യൂണുകള്‍ വന്നുതുടങ്ങിയത്. ആദ്യം അമിതാബ് ബച്ചന്റെ ശബ്ദത്തിലുളള സന്ദേശമായിരുന്നു വന്നത്. പിന്നീട് അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലും കോളര്‍ ട്യൂണുകള്‍ വന്നു. ആദ്യഘട്ടത്തില്‍ എല്ലാ കോളുകള്‍ക്കും മുന്‍പ് ഈ സന്ദേശം വരുമായിരുന്നു. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിക്കുമ്പോഴും കോളുകള്‍ കണക്ടാവാന്‍ സമയമെടുക്കുന്നതിലും ബുദ്ധിമുട്ടുകളുണ്ടായതോടെ ടെലികോം മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെ ഈ സന്ദേശം കേള്‍പ്പിക്കുന്നതിന്റെ തവണകള്‍ മൊബൈല്‍ സേവനദാതാക്കള്‍ കുറച്ചു. വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വരുന്ന കിംവദന്തികളില്‍ വിശ്വസിക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന 'മരുന്നും ജാഗ്രതയും' ( ദവായി ബി, കടായി ബി) സന്ദേശവും കോളര്‍ടൂണായി ഉണ്ടായിരുന്നു.  

Contact the author

National Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More