ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് സൗജന്യമായി നല്‍കണം, ഇനി അതിനുമേല്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ ബിജെപിയുടെ പരാജയത്തിന്റെ ഇരകളാക്കി മാറ്റരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പുതിയ വാക്സിന് വിലനിര്‍ണയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മെയ് 1 മുതല്‍ മൂന്ന് വിലയിലാണ് കൊവിഡ് വാക്സിന് രാജ്യത്ത് ലഭിക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും കേന്ദ്രത്തിന് 150 രൂപയ്ക്കാണ് ലഭിക്കുക. കൊവിഷീല്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് നല്‍കുക. കൊവാക്സിന് സംസ്ഥാനങ്ങള്‍ക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് നല്‍കുക.
അതേസമയം, കേന്ദ്രത്തിന്റെ പുതിയ വാക്സിന് പോളിസിക്കെതിരെ പ്രതിഷേധിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. പൗരന്മാര്ക്ക് സൗജന്യമായി തന്നെ വാക്സിന് നല്‍കുമെന്ന് കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.