ഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാന്‍ ഗൂഗിളും മൈക്രോ സോഫ്റ്റും അകമഴിഞ്ഞ സഹായം വാഗ്ദാനം ചെയ്തു. ഗൂഗ്ള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ, മൈക്രോ സോഫ്റ്റ് സി ഇ ഒ സത്യാ നാദെല്ല എന്നിവരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. ഇന്ത്യ നേരിടുന്ന പ്രതിസന്ധി തന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു എന്ന് ട്വീറ്റ് ചെയ്ത ഗൂഗ്ള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ കമ്പനിയും ജീവനക്കാരും ഒത്തുചേര്‍ന്ന് 135 കോടി രൂപ കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യക്ക് നല്‍കുമെന്ന് അറിയിച്ചു.
ക്രിട്ടിക്കല്‍ ഒക്സിലിന് ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി ഇന്ത്യക്ക് സഹായം നല്‍കും എന്നറിയിച്ച മൈക്രോസോഫ്റ്റ് സി ഇ ഒ സത്യാ നാദെല്ല രാജ്യത്തെ കൊവിഡ് കാഴ്ചകള്‍ ഹൃദയഭേദകമാണ് എന്ന് കുറിച്ചു. മൈക്രോസോഫ്റ്റ് കമ്പനിയുടെ സാങ്കേതികവിദ്യ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കും. മറ്റ് വിഭവങ്ങളും രാജ്യത്തിനായി നല്‍കും-സത്യാ നാദെല്ല ഉറപ്പു നല്കി. ഇന്ത്യക്ക് സഹായ വാഗ്ദാനം നല്കിയ അമേരിക്കയടക്കമുള്ള രാജ്യങ്ങളെ ഇരുവരും അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്ക അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡനും, ഇന്ത്യക്കായി പ്രവര്‍ത്തിക്കുമെന്നും പ്രാര്‍ത്ഥിക്കുമെന്നും അമരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് വന്‍കിട കമ്പനികളായ ഗൂഗിളും മൈക്രോസോഫ്റ്റും സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തുവന്നത്. അമേരിക്കക്ക് പുറമെ ജര്‍മ്മനി, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യക്ക് സഹായ വാഗ്ദാനങ്ങളുമായി രംഗത്തുവന്നിരുന്നു.